ഐഫോൺ 15 ഇന്ത്യയിൽ വില്പന ആരംഭിച്ചു; ആപ്പിൾ സ്റ്റോറുകളിൽ വൻ ജനപ്രളയം

ആപ്പിളിന്റെ പുതിയ സീരീസായ ഐഫോൺ 15 ഇന്ത്യയിൽ വില്പന ആരംഭിച്ചു . ഇന്ത്യയിൽ ആദ്യമായി ഡൽഹിയിലും മുംബൈയിലുമാണ് ആപ്പിൾ സ്റ്റോർ ആരംഭിച്ചതിനു ശേഷമുള്ള ആദ്യ ഐഫോൺ ലോഞ്ചാണിത്.

author-image
Hiba
New Update
ഐഫോൺ 15 ഇന്ത്യയിൽ വില്പന ആരംഭിച്ചു; ആപ്പിൾ സ്റ്റോറുകളിൽ വൻ ജനപ്രളയം

ആപ്പിളിന്റെ പുതിയ സീരീസായ ഐഫോൺ 15 ഇന്ത്യയിൽ വില്പന ആരംഭിച്ചു . ഇന്ത്യയിൽ ആദ്യമായി ഡൽഹിയിലും മുംബൈയിലുമാണ് ആപ്പിൾ സ്റ്റോർ ആരംഭിച്ചതിനു ശേഷമുള്ള ആദ്യ ഐഫോൺ ലോഞ്ചാണിത്. ലോഞ്ചിങിന്റെ ദിവസം പുലർച്ചെ മുതൽ ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകളിൽ ഏറ്റവും പുതിയ സീരീസ് സ്വന്തമാക്കാനായി ഐഫോൺ പ്രേമികൾ ക്യൂ പാലിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ വൈകിട്ട് 3 മണി മുതൽ ആപ്പിൾ സ്റ്റോറിന് മുൻപിലെത്തിയവരുണ്ട്, "ഞാൻ ഇന്നലെ വൈകിട്ട് 3 മണി മുതൽ ഇവിടെയുണ്ട്.

അഹമ്മദാബാദിൽ നിന്ന്, ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറിൽ നിന്ന് എന്റെ ആദ്യത്തെ ഐഫോൺ വാങ്ങാൻ വന്നതാണ്, 17 മണിക്കൂറായിട്ട് ഞാൻ ഈ ക്യൂവിൽ നിൽക്കുകയാണ്" - മുംബൈയിലെ ഐഫോൺ സ്റ്റോറിനു മുൻപിലെ ഒരു ഐഫോൺ ആരാധകന്റെ പ്രതികരണം.

ഇന്ത്യയിലെ രണ്ട് ആപ്പിൾ സ്റ്റോറുകളായ ഡൽഹിയുടെ സെലക്ട് സിറ്റി വാക്കിന് പുറത്തും മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലും പുതിയ ഐഫോൺ വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ്.

കാണപ്പെട്ടത്.ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളാണ് സെപ്റ്റംബർ 12ന് ആപ്പിൾ ലോഞ്ച് ചെയ്തത്. പുതിയ സീരീസ് ലോഞ്ച് ചെയ്തതോടെ, ഐഫോൺ 14 പ്രൊ, ഐഫോൺ 14 പ്രോ മാക്സ് എന്നീ മോഡലുകളുടെ നിർമ്മാണം അവസാനിപ്പിച്ചതായി ആപ്പിൾ അറിയിച്ചിരുന്നു.

അതുകൊണ്ടു തന്നെ, ഐഫോൺ 15 സീരിസിന്റെ സ്വീകാര്യത ഉപഭോക്താക്കൾക്ക് ഇടയിൽ കൂടിയിട്ടുണ്ട്. കൂടാതെ, പുതിയ സീരിസിന്റെ വരവോടെ, ഐഫോണ്‍ 14ന്റെ 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 69,900 രൂപയായി കുറഞ്ഞിട്ടുണ്ട്, ഐഫോൺ 14 പ്ലസിന്റെ വിലയും കുറഞ്ഞു. അതേസമയം, ഐഫോണ്‍ 13ന്റെ വേരിയേഷനുകള്‍ക്ക് 20,000 രൂപയുടെ വിലയിടിവാണുണ്ടായിരിക്കുന്നത് . ഐഫോൺ 12 ന്റെ മോഡലുകൾക്കും വിലയിടിവ് വന്നിട്ടുണ്ട്.

 

48 എംപി ക്യാമറ,ടൈറ്റേനിയം ഫ്രെയിം,ടൈപ്പ് സി കേബിള്‍, എന്നീ സവിശേഷതകളുമായാണ് പുതിയ സീരീസ്‌ ആപ്പിൾ അവതരിപ്പിച്ചത്. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് പുതിയ മോഡലിൽ ചേർത്തതാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ, ഇത് നിഴലിലായ ഐഫോണിന്റെ വിപണി കീഴടക്കാൻ വലിയ പങ്ക് വഹിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം.

launch Iphone 15 apple stores