/kalakaumudi/media/post_banners/4daac0e3f601ca70282cbe8426be5303a16c1d83f85d966d72d2a1c13a7dfe47.jpg)
ഇനിമുതൽ യുപിഐ വഴി ഒരു ദിവസം 5 ലക്ഷം രൂപവരെ കൈമാറാം. ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പണമിടപാടുകൾക്ക് മാത്രമാണ് പുതിയ പരിധി ബാധകം.
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഒരു ദിവസം യുപിഐ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് നിയന്ത്രണമുണ്ട്. ഓരോ പേയ്‌മെന്റ് ആപ്പിന്റെയും ദൈനംദിന ഇടപാടുകളുടെ പരിധി പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒരു ലക്ഷത്തില്‍ കൂടുതല്‍ കൈമാറാൻ സാധിക്കില്ലായിരുന്നു.
എന്നാൽ ഇപ്പോഴിതാ റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ നയ അവലോകനത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് പുതിയ മാറ്റം പ്രഖ്യാപിച്ചത് . വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഉയർന്ന തുകയുടെ യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ക്രെഡിറ്റ് കാർഡ് പേമെന്റുകൾ, ലോൺ റീപേമെന്റുകൾ, ഇൻഷുറൻസ് എന്നീ ചില വിഭാഗങ്ങൾക്കും ഇടപാട് പരിധി ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകുന്നുണ്ട്. 2021 ഡിസംബറിൽ റീട്ടെയിൽ ഡയറക്ട് സ്കീമിനും ഐപിഒ സബ്‌സ്‌ക്രിപ്‌ഷനുകൾക്കുമുള്ള യുപിഐ പേയ്‌മെന്റുകളുടെ ഇടപാട് പരിധി 5 ലക്ഷമായി ഉയർത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
