/kalakaumudi/media/post_banners/9164e301c45004684d949daa9b5515783deaeaf00c5d7bf65e1d941282f22af8.jpg)
സാന്‍ഫാന്‍സിസ്‌കോ: ട്വിറ്ററിന്റെ മേധാവിത്വം ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ വിമര്‍ശനങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. ഇപ്പോള്‍ താന്‍ ട്വിറ്ററിന്റെ തലപ്പത്തു നിന്ന് മാറണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് മസ്‌ക്.
ഞാന്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ? ഈ വോട്ടെടുപ്പിന്റെ ഫലം ഞാന്‍ അംഗീകരിക്കും - ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മറ്റ് അക്കൗണ്ടുകള്‍ പ്രൊമോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ വോട്ടെടുപ്പ് നീക്കം.
ഞങ്ങളുടെ ഉപയോക്താക്കളില്‍ പലരും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ്. പക്ഷേ ട്വിറ്ററില്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ പ്രമോഷന്‍ ഇനി അനുവദിക്കില്ല എന്നാണ് ട്വിറ്റിന്റെ പുതിയ നിലപാട്. ഇതുള്‍പ്പെടെ ട്വിറ്ററിലെ പ്രധാന മാറ്റങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളുയര്‍ന്നതിന് പിന്നാലെയാണ് മസ്‌ക് വോട്ടിങ് നടത്തുന്നത്.