/kalakaumudi/media/post_banners/89651841b8cc8acde5401f5daa441ba01f3b24fb9154c0586257e90c25330714.jpg)
ഇപ്പോൾ 4 ജിയുടെ കാലഘട്ടമാണ് 4 ജിയിൽ നിന്നും 5 ജിയിലേക്കുള്ള വളർച്ച വിദൂരമല്ല. 2020ഓടെ 5 ജി സാങ്കേതിക വിദ്യ ഇന്ത്യയിൽ പടർന്ന്പന്തലിക്കും എന്നാണ് ടെലികോം മന്ത്രി മവോജ് സിന്‍ഹയുടെ അഭിപ്രായം. 5 ജിയുടെ കടന്ന് വരവോടെ അത് ടെലികോം രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നുതന്നെ കരുതാം. 3ജിയെയും 4 ജിയെക്കാളും മികച്ച സാങ്കേതിക വിദ്യയായിരിക്കും 5 ജി എന്നതിൽ സംശയമില്ല. 2019 പകുതിയോടെ ഈ സേവനം നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്. 224 കോടി രൂപ ഈ പദ്ധതിക്കായി ഇന്ത്യൻ സർക്കാർ നീക്കിവെച്ചിട്ടുണ്ട്. 4ജിയുടെ കടന്നുവരവ് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ ഒരു സാഹചര്യത്തിൽ 5ജിയുടെ വരവ് എത്രമാത്രം ഉപകാരപ്രേദമാകും എന്ന് നമുക്ക് ഊഹിക്കാനാകും. ചൈനീസ് കമ്ബനിയായ വാവേയുമായി സഹകരിച്ച് ഭാരതി എയര്‍ടെല്‍ ഇന്ത്യയിലെ ആദ്യ 5ജി സാങ്കേതിക വിദ്യാ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. 5ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള സ്മാര്‍ട്‌ഫോണ്‍ ഉപകരണങ്ങള്‍ അടുത്ത വർഷത്തോടെ പുറത്തിറങ്ങിയേക്കും എന്നാണ് ലഭ്യമാകുന്ന സൂചനകൾ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
