രാജ്യത്ത് 6 ജി സേവനം ഉടന്‍: വന്‍ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

2020ഓടെ ഇന്ത്യയില്‍ 6ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന വന്‍ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

author-image
Shyma Mohan
New Update
രാജ്യത്ത് 6 ജി സേവനം ഉടന്‍: വന്‍ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 6ജി സേവനം ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2020ഓടെ ഇന്ത്യയില്‍ 6ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2022 എന്ന പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ വന്‍ പ്രഖ്യാപനം.

അതേസമയം രാജ്യത്ത് ഒക്ടോബര്‍ മുതല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുകയാണ്. 5ജി സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധസാഹചര്യത്തില്‍ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

6G service PM Narendra Modi