/kalakaumudi/media/post_banners/cc14c78e6228cac74d07d2d6a47e267210a25ff6a38de872239ad2db7959e223.jpg)
ടെലികോം രംഗത്തെ ഞെട്ടിക്കാൻ ഒരുങ്ങി നിൽക്കുകയാണ് എയര്‍ടെല്‍. ജിയോയെ വെല്ലാൻ പുതിയ ഓഫറുമായി എയർടെൽ രംഗത്തെത്തിയിരിക്കുന്നു. ടെലികോം വിപണിയില്‍ ജിയോയെ ശക്തമായി വെല്ലുവിളിച്ചുകൊണ്ട്‌എയര്‍ടെല്‍ ഒമ്ബത് രൂപയുടെ റീച്ചാര്‍ജ് പ്ലാനുമായി എത്തിയിരിക്കുന്നു. ഈ ഓഫറിനൊപ്പം എയര്‍ടെല്‍ നല്‍കുന്നത് 250 മിനിറ്റ് ലോക്കല്‍ /എസ്.ടി.ഡി / റോമിങ് കോളുകള്‍, നൂറ് എംബി ഡാറ്റ, നൂറ് എസ്‌എംഎസ് എന്നിവയാണ്. ഡല്‍ഹി ഉള്‍പ്പടെ എയര്‍ടെലിന്റെ വിവിധ സര്‍ക്കിളുകളില്‍ ഓഫര്‍ ലഭ്യമാണ്.150 എംബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും 20 എസ്.എം.എസുമാണ് റിലയന്‍സ് ജിയോ 19 രൂപയുടെ പ്ലാനിനൊപ്പം നല്‍കുന്നത്. ഡാറ്റാ പരിധി കഴിഞ്ഞാല്‍ 64 കെബിപിഎസിലേക്ക് ഡാറ്റാ വേഗത കുറയും.