രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ 12 മുതല്‍: കേന്ദ്ര മന്ത്രി

രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്.

author-image
Shyma Mohan
New Update
രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ 12 മുതല്‍: കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്നുവര്‍ഷത്തിനകം രാജ്യത്ത് എല്ലാ ഭാഗത്തും എല്ലാവര്‍ക്കും താങ്ങാനാവുന്ന വിലയ്ക്ക് സേവനം ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

4ജിയെക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്തുകൊണ്ടാണ് 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നത്. ഓഗസ്റ്റ് 1ന് അവസാനിച്ച 5ജി സ്‌പെക്ട്രം ലേലത്തില്‍ 1,50,173 കോടി രൂപയ്ക്കുള്ള സ്‌പെക്ട്രമാണ് വിറ്റഴിച്ചത്.

IT Minister Vaishnaw 5G services