/kalakaumudi/media/post_banners/14f61fd8506adc1f254fd39df00c0c9806cc9b6149fb69409ac87e02a08fb187.jpg)
കുട്ടികളിലെ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയാനുള്ള ആപ്പുമായി ആപ്പിള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.ഈ ആപ്പ് വഴി ഓട്ടിസം മാത്രമല്ല,മറ്റ് നാഡീസംബന്ധമായ രോഗങ്ങളും തിരിച്ചറിയാന്‍ കഴിയുന്നതാണ്.ഐഫോണ്‍ സെല്‍ഫി ക്യാമറയില്‍ കുട്ടികളുടെ വീഡിയോ അപ്ലോഡ് ചെയ്ത് ഓട്ടോമാറ്റിക് ബിഹേവിയര്‍ കോഡിങ് സോഫ്റ്റ്വെയറില്‍ പരിശോധിപ്പിക്കും. പിന്നീട് കുട്ടികളുടെ മുഖഭാവങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഓട്ടിസം ഉണ്ടോ ഇല്ലയോ എന്ന് ഇതിലൂടെ കണ്ടെത്തുന്നു. ഫലപ്രദമായാല്‍ കുട്ടികളുടെ പെരുമാറ്റവൈകല്യവും മറ്റും പെട്ടെന്ന് കണ്ടെത്താനുമാകുന്നതാണ്.ഒരു വയസ്സ് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളിലാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നോര്‍ത്ത് കാരോളിനയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നടത്തിയിരിക്കുന്നത്.