ആപ്പിള്‍ കുറഞ്ഞ വിലയ്ക്കുള്ള ഐപാഡ് പുറത്തിറക്കി

പുതിയ ഐപാഡ് വിപണിയിലേക്ക് എത്തുന്നു. ആപ്പിള്‍ ആണ് ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള ഐപാഡ് പുറത്തിറക്കിയിരിക്കുന്നത്. സെല്ലുലാര്‍ മോഡലിന് 38,600 രൂപയും,32ജിബി വൈഫൈ മോഡലിന് 28,000 രൂപയാണ് വില വരുന്നത്.

author-image
ambily chandrasekharan
New Update
 ആപ്പിള്‍ കുറഞ്ഞ വിലയ്ക്കുള്ള ഐപാഡ് പുറത്തിറക്കി

 
പുതിയ ഐപാഡ് വിപണിയിലേക്ക് എത്തുന്നു. ആപ്പിള്‍ ആണ് ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള ഐപാഡ് പുറത്തിറക്കിയിരിക്കുന്നത്. സെല്ലുലാര്‍ മോഡലിന് 38,600 രൂപയും,32ജിബി വൈഫൈ മോഡലിന് 28,000 രൂപയാണ് വില വരുന്നത്. എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലെ, ഫേസ് ഐഡി എന്നിവയാണ് ഈ മോഡലിന്റെ പ്രധാന ഫീച്ചറുകളില്‍ ഒന്ന്. ഈ വര്‍ഷം മൂന്ന് പുതിയ ഐഫോണ്‍ മോഡലുകളെ പുറത്തിറക്കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. അതിന് മുന്നോടിയായിട്ടാണ് ഐപാഡ് പുറത്തിറക്കിയിരിക്കുന്നത്.ക്രോം ബുക്കിനും മറ്റ് വിലക്കുറവുള്ള ലാപ്‌ടോപ്പുകളും ഭീഷണി ഉയര്‍ത്തി കൊണ്ടാണ് പുതിയ ഐപാഡ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഏപ്രില്‍ മാസത്തോടെ ഈ ഐപാഡ് ഇന്ത്യയില്‍ അവതരിക്കുന്നതാണ.്

Apple releases iPad for cheap price