/kalakaumudi/media/post_banners/a0cc7df41ede452b9d4372890b3f7b34dd32db13c1147d8699edfac1d29f007e.jpg)
ടെലികോം മേഖലയിൽ വീണ്ടും അങ്കത്തിനൊരുങ്ങി ബിഎസ്എന്‍എല്‍ . പുതിയ മൂന്ന് ഓഫറുകളുമായ ഇപ്പോഴുള്ള വരവ് .333 രൂപയ്ക്ക് 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനാകും. ഇതില്‍ പ്രതിദിനം മൂന്നു ജിബി ഡാറ്റ മികച്ച സ്‌പീഡില്‍ ഉപയോഗിക്കാം.
മൂന്നു ജിബി കഴിഞ്ഞാല്‍ ഡൗണ്‍ലോഡ് വേഗത കുറയും. മൂന്നു ജിബിക്ക് ശേഷം 80 കെബിപിഎസ് ആയിരിക്കും ഡൗണ്‍ലോഡ് വേഗത. ട്രിപ്പിള്‍ ഏയ്‌സ് എന്നാണ് ഈ ഓഫറിന്റെ പേര്.
ദില്‍ ഖോല്‍ കെ ബോല്‍ എന്ന ഓഫര്‍ ലഭിക്കുന്നതിന് 349 രൂപയ്‌ക്കാണ് ചാര്‍ജ് ചെയ്യേണ്ടത്. ഇതിലൂടെഅണ്‍ലിമിറ്റഡ് എസ്‌ടിഡി-ലോക്കല്‍ കോളുകളും പ്രതിദിനം രണ്ട് ജിബി ഡാറ്റ മികച്ച സ്‌പീഡിലും ആസ്വദിക്കാം. പരിധി കഴിഞ്ഞാല്‍ ഡൗണ്‍ലോഡ് വേഗം 80 കെബിപിഎസ് ആയിരിക്കും.
71 ദിവസം കാലാവധിയുള്ള നെഹ്‌ലെ പെ ദെഹ്‌ല എന്ന മൂന്നാമത്തെ പ്ലാന്‍ അനുസരിച്ച് 395 രൂപ മുടക്കിയാല്‍, ബിഎസ്‌എന്‍എല്‍ നെറ്റ്‌വര്‍ക്കുകളിലേക്ക് 3000 മിനിട്ടും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 1800 മിനിട്ടും സൗജന്യമായി വിളിക്കാം. കൂടാതെ പ്രതിദിനം 2 ജിബി ഡാറ്റയും ത്രീജി സ്പീഡില്‍ ആസ്വദിക്കാം.