നീറ്റ് പരിശീലനത്തിനായി ബൈജൂസിലെ വിദഗ്ദ്ധർ തയാറാക്കിയ 7 ടിപ്പുകൾ

By Web Desk.09 06 2021

imran-azhar

 

 

കൊച്ചി: ലോകത്തെ പ്രമുഖ എഡ്ടെക് കമ്പനിയും രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട സ്കൂൾ പഠന ആപ്ലിക്കേഷൻ ദാതാക്കളുമായ ബൈജുസ്, ഇന്ത്യയിലെ പ്രമുഖ നീറ്റ് പരിശീലകർ തയാറാക്കിയ വളരെ അനുയോജ്യവും ആകർഷകവും ഫലപ്രദവുമായ പഠന പരിപാടി അവതരിപ്പിച്ചു. ഓഗസ്റ്റ് 1 ന് നടക്കുന്ന നീറ്റ് പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ബൈജു ക്ലാസുകൾ നീറ്റ് ചർച്ചാ ക്‌ളാസുകളും ഡെയ്‌ലി പ്രാക്ടീസ് പ്രോബ്ലംസ് (ഡിപിപി), പ്രാക്ടീസ് ഷീറ്റുകൾ എന്നിവയിൽ ആഴ്ചയിൽ മൂന്ന് തവണ പരിശീലനവും നൽകും.

 

എല്ലാ വർഷവും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേക്ക് കടക്കാൻ ഒട്ടേറെ പേർ ആഗ്രഹിക്കാറുണ്ടെന്നും എന്നാൽ മോശം തയ്യാറെടുപ്പ് രീതികളും ആശയപരമായ വ്യക്തതയുടെ അഭാവവുമാണ് പലർക്കും നീറ്റ് പരീക്ഷയിൽ നിരാശ സമ്മാനിക്കുന്നതെന്നും ബൈജൂസ്‌ ജെ ഇ ഇ & നീറ്റ് പ്രിൻസിപ്പൽ ഡയറക്ടറും അധ്യാപികയുമായ അപുർവ മാത്തൂർ അഭിപ്രായപ്പെടുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന നീറ്റ് പരീക്ഷയിൽ ആസൂത്രണം, സ്ഥിരോത്സാഹം, കഠിനാധ്വാനം തുടങ്ങിയ ഘടകങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്നു. അതിനാൽ‌, മികച്ച നേട്ടം കൈവരിക്കുന്നതിന് വിഷയവിജ്ഞാനം ദൃഡപ്പെടുത്തുന്നതിനുള്ള ശരിയായ സാങ്കേതിക വിദ്യകൾ‌ സായത്തമാക്കുകയും പഠനരീതിയിൽ മികച്ച ആസൂത്രണം ഉണ്ടാവുകയും ചെയ്യെണ്ടതുണ്ടെന്നും അപൂർവ മാത്തൂർ ചൂണ്ടിക്കാട്ടി.

 

വീട്ടിലിരുന്ന് പഠനം നടത്തുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുന്നവർക്ക് പ്രയോജനകരമാകുന്ന 7 ലഘുമാർഗങ്ങൾ :

 

സിലബസും മാർക്കിങ് സ്‌കീമും മനസിലാക്കുക: ഏതൊരു നീറ്റ് വിദ്യാർഥിക്കും സിലബസിന്റെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ച് കൃത്യമായ ധാരണ നിർണായകമാണ്. സമയം കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും വിഭജിക്കാനും ഏറ്റവും പുതിയ ഔദ്യോഗിക നീറ്റ് സിലബസ്, പരീക്ഷാ രീതി, വെയിറ്റേജ് എന്നിവ കൃത്യവും വ്യക്തവുമായി മനസിലാക്കുക. വെയിറ്റേജിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായാൽ , നിങ്ങൾക്ക് മികച്ച ആസൂത്രണത്തോടെ കുറ്റമറ്റ രീതിയിൽ സമയം പാഴാക്കാതെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ കഴിയും.

OTHER SECTIONS