/kalakaumudi/media/post_banners/152c930606ea5259c859b76f5f7c6514711b72f5863e209b7d5a982c7357f1d5.jpg)
വാഷിംഗ്ണ്‍: കുട്ടികള്‍ക്കായി പുതിയ ആപ്പുമായി ഗൂഗിള്‍ രംഗത്ത്. 13 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ഗൂഗിള്‍ അക്കൗണ്ടും ആന്‍ഡ്രോയ്ഡ് സംവിധാനവുമെല്ലാം പഠിക്കാന്‍ വേണ്ടിയാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്.ഫാമിലി ലിങ്ക് എന്നാണ് ആപ്പിന്റെ പേര്. കുട്ടികള്‍ക്കായുള്ള ഗൂഗിള്‍ അക്കൗണ്ട് അവരുപയോഗിക്കുന്നതോടൊപ്പം രക്ഷിതാക്കള്‍ക്ക് കൂടി നിയന്ത്രണമുള്ള തരത്തിലുള്ള ആപ്പാണിത്.ആന്‍ഡ്രോയിഡ് ന്യൂഗ 7.0 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കുകയുള്ളൂ. ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുട്ടികളുടെ എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കുകയും ചെയ്യാനുള്ള സംവിധാനമുണ്ട്.കുട്ടികള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ ഫാമിലി ലിങ്ക് ആപ് സഹായിക്കുമെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി. ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ഫാമിലി ലിങ്ക് ആപ്പിനെക്കുറിച്ച് വ്യക്തമാക്കിയത്.