/kalakaumudi/media/post_banners/dde9d7ebc03b76a5219802cbd8320527b39e32db6eb424c0cb6071dd34321d11.jpg)
ഒളിംപസ് പെന്‍ ഇ-പിഎല്‍9ന്റെ ബ്ലൂ എഡിഷന്‍ വിപണിയില്‍ എത്തുന്നു.അത്യാകര്‍ഷകമായ ക്ലാസിക് രൂപകല്‍പ്പനയിലുള്ള മിറര്‍ലെസ് ക്യാമറയാണ് ഒളിംപസിന്റെ പെന്‍ ഇ-പിഎല്‍9. ഈ ക്യാമറയുടെ ആരാധകര്‍ക്കായിട്ടാണ് ഇത്തവണ ഒളിംപസ് പുതിയ നിറത്തിലുള്ള ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്്. ഡെനിം ബ്ലൂ നിറത്തിലുള്ള പുതിയ സ്പെഷ്യല്‍ പതിപ്പാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.ആമസോണില്‍ 63,099 രൂപയ്ക്കാണ് ക്യാമറ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. മാത്രമല്ല, ഒപ്റ്റിക്കല്‍ സൂം ലെന്‍സ്, 4കെ റസലൂഷന്‍ വീഡിയോ റെക്കോഡിങ്, ബില്‍റ്റ് ഇന്‍ ഫ്ലാഷ് ലൈറ്റ്, 3 ഇഞ്ച് അഡ്ജസ്റ്റബിള്‍ എല്‍സിഡി ഡിസ്പ്ലേ, വൈഫൈ, ഉള്‍പ്പടെ നിരവധി സവിശേഷതകള്‍ ഈ ക്യാമറയ്ക്കുണ്ട്.
കറുപ്പ്, വെള്ള, ബ്രൗണ്‍ നിറങ്ങളിലുള്ള പെന്‍ ഇ-പിഎല്‍9 ക്യാമറകളാണ് നിലവില്‍ വിപണിയിലുള്ളത്. എന്നാല്‍ ഒരു ലിമിറ്റഡ് എഡിഷന്‍ ക്യാമറയായാണ് പെന്‍ ഇ-പിഎല്‍9 ന്റെ ബ്ലൂ വേര്‍ഷന്‍ വിപണിയിലെത്തുക. കൂടാതെ ക്യാമറയുടെ ചുറ്റിലുമായി നീലനിറത്തിലുള്ള ലെതര്‍ കവചമാണുള്ളത്. മാത്രമല്ല,വെള്ളി നിറത്തിലുള്ള ബാരലുകളുള്ള ലെന്‍സും ക്യാമറയ്ക്കുണ്ടാവുന്നതാണ്.ഇന്ത്യന്‍ വിപണിയിലും പെന്‍ ഇ-പിഎല്‍9 ലഭ്യമാണ്. എന്നാല്‍ പുതിയ നീല നിറത്തിലുള്ള ക്യാമറ ഇന്ത്യയില്‍ എത്തിയിട്ടില്ല. യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ കൊമേഴ്സ് വെബ്സൈറ്റായ ജോണ്‍ ലൂയിസ് വഴിയാണ് ഈ ക്യാമറ ലഭിക്കുക.