/kalakaumudi/media/post_banners/608184a0d092fb32b020b1b19e9466c73c71967fb8d70b4ad3bccd829970068b.jpg)
വാഷിങ്ടണ്‍: ടെക്‌നോളജി ഭീമന്മാരായ ഫേസ്ബുക്കിന്റെസയും ട്വിറ്ററിന്റ്യെും ഗൂഗ്‌ളിന്റെറയും സി.ഇ.ഒമാരെ കോണ്‍ഗ്രഷനല്‍ കമ്മിറ്റി വിളിപ്പിച്ചു. ഫേസ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ട്വിറ്ററിന്റെത ജാക് ദോര്‍സെ, ഗൂഗ്‌ളിന്റെഅ സുന്ദര്‍പിച്ചെ എന്നിവരെയാണ് വിളിപ്പിച്ചത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിജ് അനലിറ്റിക അഞ്ചു കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ഏപ്രില്‍ 10ന് ചോദ്യംചെയ്യാനിരിക്കെ അതിനുമുന്നോടിയായി ഇവരെ വിളിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി ഫേസ്ബുക്ക് നേരത്തേ സ്വീകരിച്ചിരുന്നതും ഭാവിയില്‍ സ്വീകരിക്കാനിരിക്കുന്നതുമായ നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തുന്നതിനെതിരെ ഫേസ്ബുക്ക് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കാനും ആവശ്യമുണ്ട്. സമൂഹമാധ്യമങ്ങളിലെ വിവരച്ചോര്‍ച്ച തടയാനുള്ള മുന്‍കരുതലുകളെക്കുറിച്ച് സംസാരിക്കാനാണ് സുന്ദര്‍പിച്ചെയെയും ദോര്‍സെയെയും കമ്മിറ്റി വിളിപ്പിച്ചത്.