/kalakaumudi/media/post_banners/9b1894bdef049b16c3688bc9695e56be6ba484ccbaeef4a84acc650f5017a2cf.jpg)
ആരെയും ആകർഷിപ്പിക്കുന്ന ഡീലുമായി നിക്കോണ്‍ ഇന്ത്യ .
നിക്കോണ്‍ D3300 ബോഡിയും AF-P 18-55mm VR കിറ്റ് ലെന്‍സും, നിക്കോണ്‍ AF-P DX NIKKOR 70 - 300 mm f/4.5 - 6.3G ED VR ലെന്‍സും ഉള്‍ക്കൊള്ളുന്ന പാക്കിന് ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില 30,337 രൂപ .
കൂടാതെ നിക്കോണ്‍ AF-P DX NIKKOR 70 - 300 mm f/4.5 - 6.3G ED VR ലെന്‍സ് മാത്രമായി വാങ്ങുകയാണെങ്കില്‍ എംആര്‍പി 24,950 രൂപയാണ്.
2014ല്‍ പുറത്തിറക്കിയ ബോഡിയാണ് 24.2 MP സെന്‍സറുള്ള D3300. 2016ല്‍ D3400 പുറത്തിറക്കിയെങ്കിലും തുടക്കക്കാര്‍ക്ക് D3300 ഇന്നും പരിഗണിക്കാവുന്ന ബോഡിയാണ്. DX നിക്കോണിന്റെ പുതിയ AF-P ലെന്‍സുകള്‍ ഉപയോഗിക്കാമെന്ന നേട്ടവുമുണ്ട്.
D3300യും കിറ്റ് ലെന്‍സും മാത്രം മതിയെങ്കില്‍ ഫ്‌ളിപ്കാര്‍ട്ടിലെ വില 23,999 രൂപയാണ്. സിഗ്മ 70 - 300 mm F4-5.6 DG ലെന്‍സിനൊപ്പമാണെങ്കില്‍ വില 29,950 രൂപയാണ്.