/kalakaumudi/media/post_banners/6286ca2798288f3e0e61a02cd6663af1e4946cbff5521a98b1ce535506750613.jpg)
സൂര്യഗ്രഹണത്തെക്കുറിച്ചുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് ഗൂഗിള്‍ നിര്‍മിക്കുന്ന ഹ്രസ്വസിനിമ പ്രദര്‍ശനത്തിന്. ഇന്ന് രാത്രി അമേരിക്കയില്‍ ദൃശ്യമാകുന്ന പൂര്‍ണസൂര്യ ഗ്രഹണത്തിന് ശേഷമായിരുക്കും സിനിമയുടെ ലൈവ് ടെലികാസ്റ്റ്. ബെര്‍ക്‌ലിയിലെ Universtiy of Californiaയുമായി സഹകരിച്ചാണ് സിനിമ ഒരുക്കുന്നത്. വടക്കേ അമേരിക്കയിലാണ് പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. 14 സംസ്ഥാനങ്ങളിലായി രണ്ട് മണിക്കൂറോളം ഗ്രഹണം ദൃശ്യമാകും. സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നതിനാല്‍, സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ പതിക്കാതാകും. ഇതോടെയാണ് പൂര്‍ണഗ്രഹണം ദൃശ്യമാകുക. കെന്‍ചുകിയിലുള്ള ഹോപ്കിന്‍സ് വില്ലെയിലാണ് മികച്ചരീതിയില്‍ ഗ്രഹണം ദൃശ്യമാവുക. 99 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വടക്കേ അമേരിക്കയില്‍ ഗ്രഹണം കാണുന്നത്.
ഈ സമയത്തെ ചിത്രങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഹ്രസ്വ ചിത്രം നിര്‍മിക്കുക. ഗൂഗിള്‍ ഉപഭോക്താക്കളില്‍ അയച്ചുനല്‍കുന്ന സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങളാണ് പ്രധാനമായും ഉപയോഗപ്പെടുത്തുക. 10,000 ഓളം ചിത്രങ്ങള്‍ പ്രത്യേക ടൂള്‍ ഉപയോഗിച്ച് സന്നിവേശിപ്പിച്ചാണ് സിനിമയൊരുക്കുന്നത്. പദ്ധതിയുടെ ഭാഗമാകാന്‍ ഇതിനോടകം 1,300 പേര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായവര്‍ക്ക് eclipsemega.movie എന്ന വെബ്‌സൈറ്റിലേക്ക് ചിത്രങ്ങള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാം. കൂടാതെ മൊബൈല്‍ ഫോണിലെടുക്കുന്ന ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനായി പ്രത്യേക ആപ്ലിക്കേഷനും ഗൂഗിളൊരുക്കിയിട്ടുണ്ട്.
ആന്‍ഡ്രോയിഡ്, എഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഇന്ന് രാത്രിയോടെ അമേരിക്കയില്‍ സൂര്യഗ്രഹണം ദൃശ്യമാകും. തുടര്‍ന്നുള്ള മണിക്കൂറുകലില്‍ ഗൂഗിള്‍, സിനിമ ലൈവ് സ്ട്രീം ചെയ്യും. ഭാവിയില്‍ വിവിധ പഠനാവശ്യങ്ങള്‍ക്കും ഉപയോഗപ്പെടും വിധമാണ് megamovie എന്ന ഹ്രസ്വചിത്രം വിഭാവനം ചെയ്യുന്നത്. സൂര്യന്റെ ഏറ്റവും പുറമെയുള്ള അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കും ഈ ചിത്രങ്ങള്‍ ഉപയോഗിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
