/kalakaumudi/media/post_banners/b3cbc7490ef6a76aa398dd33d8064ad44b1bc11eb44cf0950926c28a60e1bde3.jpg)
സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ വോട്ടെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ പുതിയ സിഇഒയെ മസ്‌ക് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. അടുപ്പക്കാരനെ തന്നെ ട്വിറ്റര്‍ തലപ്പത്ത് എത്തിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വിറ്റര്‍ മേധാവി സ്ഥാനത്ത് നിന്ന് മസ്‌ക് മാറണമെന്ന് അഭിപ്രായ സര്‍വേയില്‍ ആവശ്യപ്പെട്ടത് 57 ശതമാനത്തിലധികം പേരായിരുന്നു. ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോയെന്ന അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 57.5 ശതമാനം പേരും മസ്‌ക് സിഇഒ സ്ഥാനത്ത് നിന്ന് മാറണമെന്ന് അഭിപ്രായപ്പെട്ടു.
42.5 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് മസ്‌ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇലോണ്‍ മസ്‌ക് തന്നെയാണ് വോട്ടെടുപ്പ് നടത്തിയത്. ഒരു കോടി 75 ലക്ഷത്തില്‍പ്പരം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കാളികളായത്. ആലോചിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും ഇതിനനുസരിച്ച് ട്വിറ്റര്‍ പോളിസികളില്‍ മാറ്റം വരുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. നേരത്തേയും ട്വിറ്ററില്‍ മസ്‌ക് വോട്ടെടുപ്പ് നടത്തിയിരുന്നു. ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിലും ടിക് വിഷയത്തിലുമാണ് സമാനമായ രീതിയില്‍ വോട്ടെടുപ്പ് നടത്തിയത്.