/kalakaumudi/media/post_banners/16f3fcdfb79bdfe59042baaa272c7fafb9909a2afc7db13acd437757866af64b.jpg)
ഫെയ്‌സ്ബുക്കിന് റെക്കോഡ് നേട്ടം ലഭിച്ചിരിക്കുന്നു.കഴിഞ്ഞ രണ്ടു മാസമായി വന്‍ പ്രതിസന്ധി നേരിടുന്ന സോഷ്യല്‍മീഡിയ ഭീമന്‍ ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ റിപ്പോര്‍ട്ട് സന്തോഷത്തിന്റേതാണ്. കാരണം 2018 ലെ ആദ്യ പാദത്തില്‍ കമ്പനി നേടിയിരിക്കുന്നത് 11.97 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 79,917 കോടി രൂപ) ആണ്.കൂടാതെ,ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തിലെ ലാഭം 4.98 ബില്ല്യന്‍ ഡോളറുമാാണ് (ഏകദേശം 33,248 കോടി രൂപ). മാത്രമല്ല, 4.26 ബില്ല്യന്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷത്തെ ഇക്കാലയളവിലെ കമ്പനിയുടെ ലാഭമെന്നത്. ഏറെ വെല്ലുവിളികള്‍ നേരിട്ടെങ്കിലും ഇത്തവണ ഉപയോക്താക്കളുടെ എണ്ണം 220 കോടിയില്‍ എത്തിയെന്നും ഫെയ്‌സ്ബുക്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ 91 ശതമാനമായി പരസ്യവരുമാനം വര്‍ധിച്ചിട്ടുമുണ്ട്. ഓരോ ദിവസവും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത് 140 കോടി പേരാണെന്നും ഫെയ്‌സ്ബുക്ക് സിഇഒ പോസ്റ്റ് ചെയ്ത കുറിപ്പിലും വ്യക്തമാക്കുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ 27,742 പേരാണ് ജോലി ചെയ്യുന്നത്. 70 ദശലക്ഷം ആക്ടീവ് ഉപയോക്താക്കളെയാണ് ആദ്യ പാദത്തില്‍ ഫെയ്‌സ്ബുക്ക് അധികമായി സ്വന്തമാക്കിയിരിക്കുന്നത്.