ഫാദേര്‍സ് ഡേ ഓഫര്‍: ആപ്പിള്‍ ഐഫോണ്‍ 6ന് വന്‍ വിലക്കുറവ്

ലോകത്തിലെ ഏറ്റവും മികച്ച പിതാവിന് സമ്മാനിക്കാന്‍ എന്ന തലക്കെട്ടോടെയാണ് ഈ ഓഫറിന്റെ പരസ്യം, ഇതില്‍ വില 21,999 എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. 16 ജിബി പതിപ്പാണ് ഈ വിലയ്ക്ക് ലഭിക്കുക

author-image
S R Krishnan
New Update
ഫാദേര്‍സ് ഡേ ഓഫര്‍: ആപ്പിള്‍ ഐഫോണ്‍ 6ന് വന്‍ വിലക്കുറവ്

ഫാദേര്‍സ് ഡേ പ്രമാണിച്ച് വന്‍ വിലക്കുറവുമായി ഫ്‌ലിപ്കാര്‍ട്ട് രംഗത്ത. ആപ്പിള്‍ ഐഫോണ്‍ 6ന് വന്‍ വിലക്കുറവാണ് ഈ ഓഫര്‍ പ്രകാരം ജൂണ്‍ 8 മുതല്‍ 10വരെ ഫ്‌ലിപ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പിതാവിന് സമ്മാനിക്കാന്‍ എന്ന തലക്കെട്ടോടെയാണ് ഈ ഓഫറിന്റെ പരസ്യം, ഇതില്‍ വില 21,999 എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. 16 ജിബി പതിപ്പാണ് ഈ വിലയ്ക്ക് ലഭിക്കുക. 4.7 ഇഞ്ചാണ് ഐഫോണ്‍ 6ന്റെ സ്‌ക്രീന്‍ വലിപ്പം റെസല്യൂഷന്‍ 750 പിപിഐ 134 പിക്‌സലാണ്. 8എംപിയാണ് ഫോണിന്റെ പ്രധാന ക്യാമറ, മുന്‍പിലെ ക്യാമറ 1.2എംപിയാണ്. എ8 ആപ്പിള്‍ പ്രസസ്സറാണ് ഫോണിന്റെ ശ്ക്തി.

Flipkart iPhone 6 Fathers day offer