/kalakaumudi/media/post_banners/b52145caca7be310c18b8f36b5c7895b36545dafd0b956d6981e7a2758bea21d.jpg)
മുംബൈ: ഇന്ത്യയുടെ സ്വന്തം ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ടില്‍ പിടിമുറുക്കാനൊരുങ്ങി റീടെയില്‍ ഭീമനായ വാള്‍മാര്‍ട്ട്. ഇവിടെ 15 ബില്യണ്‍ ഡോളറിനാണ് ഫ്‌ലിപ്കാര്‍ട്ടിലെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്‍ക്കാനുള്ള കരാറിന് കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്.ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഒന്നാം സ്ഥാനം ഫ്‌ലിപ്കാര്‍ട്ടിനാണ്. രണ്ടാം സ്ഥാനമാണ് ആമസോണും.വാള്‍മാര്‍ട്ട് കൂടി രംഗത്തെത്തുന്നതോടെ വിപണിയില്‍ കൂടുതല്‍ ശക്തമായ മല്‍സരമാവും ആമസോണിന് നേരിടേണ്ടി വരിക.ഇതിനെല്ലാം പുറമെ നിലവിലെ കരാറനുസരിച്ച് ഫ്‌ലിപ്കാര്‍ട്ടില്‍ ഓഹരി പങ്കാളിത്തമുള്ള സോഫ്റ്റ് ബാങ്ക് അവരുടെ മുഴുവന്‍ ഓഹരികളും വാള്‍മാര്‍ട്ടിന് വില്‍ക്കാനാണ് സാധ്യതയേറുന്നത്.. കൂടാതെ 10 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചനലഭിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ആമസോണുമായി കടുത്ത മല്‍സരം നേരിടുന്ന വാള്‍മാര്‍ട്ട് കമ്പനിയെ മറികടക്കാനാണ് പുതിയ നീക്കവുമായി ഇത് രംഗത്തെത്തുന്നത്.