ജൈടെക്സിൽ തിളങ്ങി പറക്കും കാറും ബൈക്കും; വില ഞെട്ടിക്കും

സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ട് പരിചയിച്ച പറക്കും വാഹനങ്ങളെ നേരിൽ കാണാൻ അവസരമൊരുക്കുകയാണ് ലോകത്തിലെ ഏററവും വലിയ സാങ്കേതിക വിദ്യാ പ്രദർശനങ്ങളിലൊന്നായ ജൈടെക്സ്.

author-image
santhisenanhs
New Update
ജൈടെക്സിൽ തിളങ്ങി പറക്കും കാറും ബൈക്കും; വില ഞെട്ടിക്കും

സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ട് പരിചയിച്ച പറക്കും വാഹനങ്ങളെ നേരിൽ കാണാൻ അവസരമൊരുക്കുകയാണ് ലോകത്തിലെ ഏററവും വലിയ സാങ്കേതിക വിദ്യാ പ്രദർശനങ്ങളിലൊന്നായ ജൈടെക്സ്. ഭാവിയുടെ വാഹനങ്ങളെന്ന വിശേഷണത്തോടെ എത്തിയ പറക്കും കാറും ബൈക്കുമാന് മേളയിൽ സന്ദർശകരെ അമ്പരപ്പിക്കുന്നത്.

ഒരു ചെറിയ ഹെലികോപ്റ്ററിന്റെ മാതൃകയിലുള്ള പറക്കും കാറിൽ രണ്ട് പേർക്കാണ് സഞ്ചരിക്കാൻ കഴിയുക. ഹെലികോപ്റ്ററുകളെ പോലെ കുത്തനെ പറന്നുയരാനും ലാൻഡ് ചെയ്യാനും എക്സ് ടു എന്ന ഈ ഫ്ളൈയിങ് കാറിന് സാധിക്കും. രണ്ട് മൂന്നു വർഷത്തിനകം ഇവ വിപണിയിലെത്തിക്കാനാണ് ശ്രമം.

ജപ്പാനിൽ നിന്നാണ് പറക്കും ബൈക്കിൻറെ വരവ്. പെട്രോളും ബാറ്ററിയും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആറരക്കോടിയോളം രൂപയാണ് ഈ സൂപ്പർ ബൈക്കിൻറെ വില.

ഡ്രൈവറില്ലാ കാറുകളും വലിയ തോതിൽ സന്ദർശകരെ ആകർഷിക്കുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതിക സംവിധാനമായ മെറ്റാവേഴ്സിൻറെ പുതിയ രൂപഭാവങ്ങൾ ഇവിടെ കാണാം.

നിർമിത ബുദ്ധിക്ക് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ അവതരണവും ഇത്തവണത്തെ ജൈടെക്സിലുണ്ട് േബ്ലാക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഓഗ്മൻറ് റിയാലിറ്റി, റിമോട്ട് വർക്ക് ആപ്, ഡിജിറ്റൽ ഇക്കോണമി, ക്രിപ്റ്റൊകറൻസി, കോഡിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ കണ്ടുപിടിത്തങ്ങൾ ഇവിടെയുണ്ടു

എൻറർ ദി നെക്സ്റ്റ് ഡിജിറ്റൽ യൂണിവേഴ്സ് എന്ന പ്രമേയത്തിലാണ് ഇത്തവണ ജൈടെക്സ് ഒരുക്കിയിരിക്കുന്നത്. പുത്തൻ സാങ്കേതിക വിദ്യകൾ ലോകത്തിന് പരിചയപ്പെടുത്തുന്ന മേളയുടെ 42ആം പതിപ്പാണ് ഇത് .

ദുബൈയിലെ വിവിധ സർക്കാർ വകുപ്പുകൾ, ലോകത്തിൻറെ വിവിധ ഭാഗങ്ങളിലെ സാങ്കേതിക വിദഗ്ധർ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം മേളയിൽ അണിനിരക്കും.

170 രാജ്യങ്ങളിലെ സന്ദർശകരെ പ്രതീക്ഷിക്കുന്ന ജൈടെക്സിൽ 90ലധികം രാജ്യങ്ങളുടെ പവിലിയനുണ്ടു 17 സമ്മേളനങ്ങൾ, 800ഓളം പ്രഭാഷണങ്ങൾ, പഠനങ്ങൾ, ശിൽപശാലകൾ എന്നിവയും പ്രദർശനത്തോടൊപ്പം ഉണ്ട് .

പ്രദർശനത്തിനെത്തുന്ന 52 ശതമാനം സ്ഥാപനങ്ങളും ആദ്യമായാണ് ജൈടെക്സിനെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ മേളയ്ക്കുണ്ട്. 200ഓളം ഇന്ത്യൻ കമ്പനികളാണ് ജൈറ്റെക്സിൽ പങ്കെടുക്കുന്നത്. ഗൾഫ്‌മേഖലയിൽ ഇന്ത്യൻ ഐടി. കമ്പനികളുടെ സാന്നിധ്യം വർധിപ്പിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ പ്രധാന കയറ്റുമതിവിപണിയായ യു.എ.ഇ.യിൽ നടക്കുന്ന ജൈറ്റെക്സിലൂടെ ഒട്ടേറെ വിദേശകമ്പനികളുമായി ഇന്ത്യ കരാറിലെത്തുമെന്നാണ് കരുതുന്നത്. എമിറേറ്റിലെത്തുന്ന സന്ദർശകരുടെയും താമസക്കാരുടെയും സംതൃപ്തി മെച്ചപ്പെടുത്താനുള്ള ഒട്ടേറെ പുതിയ സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്.

കേരളത്തിൻറെ സാങ്കേതിക പരിജ്ഞാനം ലോകത്തിന് പകർന്നുനൽകാൻ ലക്ഷ്യമിട്ട് കേരളത്തിൽ നിന്ന് 40 സ്റ്റാർട്ടപ്പുകൾ ജൈടെക്സിൻറെ ഭാഗമാകും. കേരള സ്റ്റാർട്ടപ് മിഷൻറെ നേതൃത്വത്തിലാണ് സംഘം എത്തുന്നത്.

സൈബർ സുരക്ഷ, മീഡിയ ടെക്, എജുടെക്, സംരംഭകത്വം, ഹെൽത്ത്, ഫിൻടെക്, കൺസ്യൂമർ ടെക്, ഇൻഷുറൻസ്, ഇൻറർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽനിന്ന് പങ്കെടുക്കുക. മുൻ വർഷങ്ങളിലും സ്റ്റാർട്ടപ് മിഷൻ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയധികം കമ്പനികൾ എത്തുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റാനുള്ള നേതൃത്വത്തിന്റെ താത്പര്യത്തിനനുസരിച്ചാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്. മേള ഈമാസം 14ന് സമാപിക്കും. gitex.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റെടുത്ത് പ്രവേശിക്കാം. 220 മുതലാണ് ടിക്കറ്റ് നിരക്ക്.

dubai festival automobile gitex technology