/kalakaumudi/media/post_banners/166a050001b7f24cbefc3fd0a67677f189177c422d095beb9d654da8a15b2653.jpg)
അശ്ളീല വീഡിയോ കാണുന്ന കുട്ടികളുടെ അളവ് വളരെ കൂടുതലാണ്. മക്കൾക്ക് മാതാപിതാക്കൾ ഫോൺ വാങ്ങികൊടുത്താൽ പിന്നെ അവർക്ക് പേടിയാ , തന്റെ കുട്ടികൾ അശ്ളീല വീഡിയോ കാണുമോ എന്നൊക്കെ . പല മാതാപിതാക്കളുടെയും ഉറക്കം ഇതോടെ തീർന്നു. എന്നാല്‍, മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നുണ്ടോ എന്നറിയാന്‍ സഹായിക്കുന്ന ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നു. യുകെയിലെ യിപ്പോ ടെക്‌നോളജിസ് എന്ന കമ്പനിയാണ് ഗാലറി ഗാര്‍ഡിയന്‍ എന്ന ആപ്പിന്റെ നിര്‍മ്മാതാക്കള്‍.കുട്ടികള്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നുണ്ടോ എന്നറിയാനായി ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാം. കുട്ടികള്‍ അശ്ലീല ചിത്രങ്ങള്‍ കാണുകയോ സേവ് ചെയ്യുകയോ ചെയ്യുമ്പോള്‍ മാതാപിതാക്കാള്‍ക്ക് നോട്ടിഫിക്കേഷന്‍ വരും.ആപ്ലിക്കേഷന്‍ വൈകാതെ പ്ലേസ്റ്റോറില്‍ ലഭ്യമാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
