ട്വിറ്ററില്‍ ഗോള്‍ഡ്, ഗ്രേ, ബ്ലൂ ടിക്ക്: പുതിയ സവിശേഷതകളുമായി ലോഞ്ചിംഗ്

By Shyma Mohan.25 11 2022

imran-azhar

 


വാഷിംഗ്ടണ്‍: ട്വിറ്ററില്‍ വെരിഫിക്കേഷന്‍ സംവിധാനത്തില്‍ പുതിയ സവിശേഷതകളുമായി ലോഞ്ചിംഗ് തിയതി വെളിപ്പെടുത്തി. ഡിസംബര്‍ 2നാണ് ട്വിറ്റര്‍ വെരിഫിക്കേഷന്‍ സംവിധാനത്തില്‍ പുതുമകളെത്തുന്നത്.

 

വെരിഫൈഡ് ടിക്കുകള്‍ക്കുള്ള പുതിയ കളര്‍ കോഡിംഗ് സംവിധാനത്തില്‍ ഇലോണ്‍ മസ്‌ക് വിശദീകരണം നടത്തി. കമ്പനികള്‍ക്ക് ഗോള്‍ഡും സര്‍ക്കാരിന് ഗ്രേയും സെലിബ്രിറ്റികളും അല്ലാത്തവര്‍ക്കും വെരിഫൈഡ് അക്കൗണ്ടിനായി നീലയുമാണ് അനുവദിക്കുക. കൂടാതെ എല്ലാ പരിശോധിച്ച അക്കൗണ്ടുകളും പ്രവര്‍ത്തനക്ഷമമാകും മുന്‍പ് സ്വമേധയാ ആധികാരികമാക്കുമെന്നും മസ്‌ക് വ്യക്തമാക്കി. വേദനാജനകമാമെങ്കിലും ആവശ്യമാണെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.

 

മറ്റൊരു ട്വീറ്റില്‍ വ്യക്തികള്‍ക്ക് ബ്ലു ടിക്ക് ലഭിക്കുന്നത് തുടരുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നീണ്ട വിശദീകരണം നല്‍കുമെന്നും മസ്‌ക് പറഞ്ഞു. വ്യക്തികള്‍ക്ക് ഓര്‍ഗനൈസേഷന്‍ പരിശോധിച്ചുറപ്പിച്ചാല്‍ തങ്ങള്‍ ഒരു സംഘടനയില്‍ പെട്ടവരാണെന്ന് കാണിക്കുന്ന ചെറിയ സെക്കന്ററി ലോഗോ ഉണ്ടായിരിക്കുമെന്നും മസ്‌ക് അറിയിച്ചു.

 

OTHER SECTIONS