/kalakaumudi/media/post_banners/1fdbd5f6cb5e07abeb0928d8c355c86b09c3a1689ccfba973de1771ad620ab6f.jpg)
ന്യൂഡല്‍ഹി: തട്ടിപ്പ് മെസേജുകളില്‍ നിന്ന് സംരക്ഷിക്കുന്ന ഫീച്ചറുമായി ഗൂഗിള്‍ മെസേജസ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍ എന്ന് ഗൂഗിള്‍ അറിയിച്ചു.
സ്പാം പ്രൊട്ടക്ഷന്‍ എന്ന പേരിലുള്ളതാണ് ഫീച്ചര്‍. ഇതിന് സ്‌കാനിങ് ടൂള്‍ ഉണ്ട്. സ്‌കാന്‍ ചെയ്ത് സ്പാം മെസേജുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന രീതിയിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.
സാധാരണ എസ്എംഎസ് വഴിയാണ് തട്ടിപ്പ് മെസേജുകള്‍ വരാറുള്ളത്. ഇതില്‍ നിന്ന് ഉപയോക്താവിന് സംരക്ഷണം നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍.
സ്മാര്‍ട്ട്ഫോണില്‍ ഗൂഗിള്‍ മെസേജസ് ആപ്പ് തുറന്ന് പ്രൊഫൈല്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് സെറ്റിങ്സില്‍ സ്പാം പ്രൊട്ടക്ഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്തതിന് ശേഷം ടോഗിള്‍ ഓണ്‍ ചെയ്താല്‍ സ്പാം പ്രൊട്ടക്ഷന്‍ ഫീച്ചര്‍ എനേബിള്‍ ചെയ്യാം.
ഫീച്ചര്‍ എനേബിള്‍ ചെയ്താല്‍ ഓട്ടോമാറ്റിക്കായി തന്നെ സന്ദേശങ്ങള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ തുടങ്ങും. സ്പാം സന്ദേശങ്ങളില്‍ നിന്ന് അധിക സംരക്ഷണം നല്‍കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.