/kalakaumudi/media/post_banners/7b8a8e665ac95d42d94a2a50d4abaaa4c89e9ff38e4937d7b2616167749f6df5.jpg)
ഗൂഗിളിന്റെ ഹോം സ്മാര്‍ട്ട്‌സ്പീക്കര്‍ ഉപയോഗിച്ച് ഇനി 5000 ഉപകരണങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്.സ്മാര്‍ട്ട് അസിസ്റ്റന്റ് സേവനം നല്‍കുന്ന ഗൂഗിളിന്റെ ഹോം സ്മാര്‍ട്ട്‌സ്പീക്കര്‍ ഉപയോഗിച്ച്ാണ് 5000 ല്‍ അധികം ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നത്.ഗൂഗിള്‍ ഹോം സ്പീക്കര്‍ മെഷീന്‍ ലേണിങും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പീക്കര്‍ ആണ് ഗൂഗിളിന്റെ ഹോം സ്മാര്‍ട്ട്‌സ്പീക്കര്‍. ശബ്ദ നിര്‍ദേശങ്ങളിലൂടെ ഈ ഉപകരണവുമായി നമുക്ക് ആശയവിനിമയം നടത്താന്‍ സാധിക്കുന്നു. ഗൂഗിള്‍ വ്യാഴാഴ്ച പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് ഈ നേട്ടം പരസ്യമാക്കിയിരിക്കുന്നത്. മാത്രമല്ല,ജനുവരിയില്‍ ഹോം സ്പീക്കറുമായി 1500 ഉപകരണങ്ങളായിരുന്നു ബന്ധിപ്പിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇതാണ് ഇപ്പോള്‍ 5000 ത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്.ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ചു ഫാനുകള്‍, ലൈറ്റുകള്‍, ടിവി, എസി, പോലുള്ള സ്മാര്‍ട് ഉപകരണങ്ങള്‍ നിയന്ത്രിക്കാം. സെക്യൂരിറ്റി അലെര്‍ട് ബ്രാന്‍ഡുകളുമായും ഗൂഗിള്‍ സഹകരിക്കുമെന്നാണ് റിപോര്‍ട്ടുകളില്‍ പറയുന്നത്.