/kalakaumudi/media/post_banners/8e07f7579967bec8f5aa5b11fefd4375f3bbbdfaf92d85d003c89591a10f7081.jpg)
ന്യൂഡല്‍ഹി: ഒരാഴ്ചക്കിടെ ഗൂഗിളിന് വീണ്ടും പിഴയിട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. 936.44 കോടിയാണ് ഇത്തവണ പിഴ ചുമത്തിയിരിക്കുന്നത്. നാല് ദിവസം മുന്‍പ് 1337.76 കോടിയാണ് ചുമത്തിയിരുന്നത്. ഇതോടെ ആകെ 2274 കോടി രൂപ ഗൂഗിള്‍ അടയ്‌ക്കേണ്ടി വരും.
വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി.