/kalakaumudi/media/post_banners/032308cbc6a3099fdf48379a774e309d85f267aa409adbc31cb05b86da13ab28.jpg)
സേവനകത്തിനോട് വിട പറയാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.വെബ് ലിങ്കുകള്‍ ചുരുക്കുന്ന യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസിനോടാണ് വിട പറയാന്‍ ഗൂഗിള്‍ ഒരുങ്ങിയിരിക്കുന്നത് . കഴിഞ്ഞ മാര്‍ച്ച് 30ന് ഈ സേവനത്തിനുള്ള എല്ലാ സാങ്കേതിക പിന്തുണയും കമ്പനി അവസാനിപ്പിച്ചിരുന്നു. ഏപ്രില്‍ 13നായിരിക്കും ഈ സര്‍വീസ് കമ്പനി പൂര്‍ണമായും അവസാനിപ്പിക്കുക. നിലവില്‍ ഇതില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് 2019 മാര്‍ച്ച് 30വരെ ഉപയോഗിക്കാന്‍ അവസരമുണ്ട്. കൂടാതെ അതിലെ ഡാറ്റയും അനലിറ്റിക്‌സും ഒരു വര്‍ഷത്തിനുള്ളില്‍ ഡൗണ്‍ലോഡ് ചെയുവാനും സൗകര്യമുണ്ട്. മുന്‍പ് ഉണ്ടാക്കിയ ചെറിയ ലിങ്കുകള്‍ അതുപോലെ തന്നെ പ്രവര്‍ത്തിക്കും എന്നും ഗൂഗിള്‍ അറിയിച്ചു.മാത്രവുമല്ല തങ്ങളുടെ ലിങ്കുകള്‍ ഫയര്‍ബേസ് ഡയനാമിക്ക് ലിങ്ക്‌സ് അധിഷ്ഠിതമായി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് യുആര്‍എല്‍ ഷോര്‍ട്ടനിംഗ് ഗൂഗിള്‍ അവസാനിപ്പിക്കുന്നത്. 2009ലാണ് ലിങ്കുകള്‍ ചുരുക്കാനുള്ള സംവിധാനം ഗൂഗിള്‍ ആരംഭിക്കുന്നത്.