/kalakaumudi/media/post_banners/14f8c797bc977559d6dcb5db9d87b19bd84a813f362d535871e054f2fd5851e0.jpg)
എച്ച്ടിസി ഡിസയർ 10 പ്രോ വരുന്നു സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തേക് പുതിയൊരു തരംഗമായി മാറാൻ. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ വമ്പന്മാരായ എച്ച്ടിസിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഡിസയര്‍ 10 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്. 26490 രൂപ വില വരുന്ന ഫോണ്‍ ഡിസംബര്‍ 15 മുതല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 5.5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലെയും ഗോറില്ലാ ഗ്ലാസ് സംരക്ഷണവുമുള്ള ഡിസയര്‍ 10 പ്രോയുടെ റെസലൂഷന്‍ 400ppi ആണ്. ഹൈക്വാളിറ്റി ഡിസ്‌പ്ലെയാണ് ഫോണിന്റെ മുഖ്യാകര്‍ഷണങ്ങളിലൊന്ന്. 1.8GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ P10 പ്രൊസസറും ഫോണിന്റെ സവിശേഷതയാണ്. മൂന്ന്,നാല് ജീബി റാമുള്ള ഫോണുകളാണ് വിപണിയിലിറങ്ങുക ഇവയുടെ മെമ്മറി സ്റ്റോറേജ് 32 ജിബിയും 64 ജിബിയുമായിരിക്കും. എച്ച്ടിസി ഫോണുകളുടെ ക്യാമറ എന്നും സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. 20 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുമായാണ് ഡിസയര്‍ 10 പ്രോ പുറത്തിറങ്ങുന്നത്. ഫ്രണ്ട് ക്യാമറ 13 എംപിയാണ്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മാലോയാണ് ഓപ്പറേറ്റിങ് സിസ്റ്റം. 3000mAh ബാറ്ററി ദീര്‍ഘ നേരം നിലനില്‍ക്കുന്നതാണ്. ഡുവല്‍ സിമ്മും ഫിംഗര്‍ പ്രിന്റ് സെന്‍സറുമുണ്ട്. ബ്ലാക്ക്,പോളാര്‍ വൈറ്റ്,റോയല്‍ ബ്ലൂ വാലെന്റൈന്‍ ലക്‌സ് കളറുകളിലായിരിക്കും ഫോണുകള്‍ വിപണിയിലെത്തുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
