/kalakaumudi/media/post_banners/d49f45c985d7774dbcd6d0ae2adc4c1eeec6595f52e7f3e43bef0d610aa45ca6.jpg)
2023 ജനുവരി 1 മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകളുടെയും ഐ.എം.ഇ.ഐ. നമ്പർ വിൽപ്പനയ്ക്കു മുൻപു റജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമാക്കി കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബർ 26ന് പുറത്തിറങ്ങി.
എല്ലാ മൊബൈൽ ഫോണുകൾക്കും സമാനമില്ലാത്ത 15 അക്ക ഐ.എം.ഇ.ഐ നമ്പരുണ്ട്. ഇത് ഉപകരണത്തിന്റെ യുണീക് ഐഡിയാണ്. ഒരു ടെലികോം ശൃംഖലയുടെ ഭാഗമായി ഒരേ ഐ.എം.ഇ.ഐ നമ്പരുള്ള ഒന്നിലധികം ഉപകരണങ്ങളുടെ സാന്നിധ്യം വരുന്നത് കാണാതായ മൊബൈൽ ഫോണുകളെ പിന്തുടർന്നുള്ള അന്വേഷണത്തെ ബാധിക്കും.
ഇന്ത്യയിൽ നിർമിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈൽ ഫോണുകളും റജിസ്റ്റർ ചെയ്യണമെന്നും ഐ.എം.ഇ.ഐ. നമ്പറിന്റെ സർട്ടിഫിക്കറ്റുകൾ, ടെലികമ്യൂണിക്കേഷൻസ് വകുപ്പിനു കീഴിലുള്ള ഇന്ത്യൻ കൗണ്ടർഫീറ്റഡ് ഡിവൈസ് റെസ്ട്രിക്‌ഷൻ പോർട്ടലിൽനിന്നു നേടണമെന്നുമാണ് ഉത്തരവ്. ഇത് ഫോണിന്റെ ആദ്യ വിൽപ്പനയ്ക്കുമുൻപുതന്നെ പൂർത്തിയാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
