വണ്‍പ്ലസ് 6ന് മികച്ച ഓഫറുകള്‍ നല്‍കി ഐഡിയ സെല്ലുലാര്‍

വണ്‍പ്ലസിന്റെ പുതിയ സ്മാര്‍ട് ഫോണ്‍ ആയ വണ്‍പ്ലസ് 6ന് മികച്ച ഓഫറുകള്‍ നല്‍കി ഐഡിയ സെല്ലുലാര്‍ രംഗത്തെത്തിയിരിക്കുകയാണ്. അതായത് ഇത്തവണ ഐഡിയ നല്‍കുന്ന ഓഫര്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ടായിരം രൂപ ക്യാഷ് ബാക്ക് എന്നതാണ്.

author-image
ambily chandrasekharan
New Update
വണ്‍പ്ലസ് 6ന് മികച്ച ഓഫറുകള്‍ നല്‍കി ഐഡിയ സെല്ലുലാര്‍

 

വണ്‍പ്ലസിന്റെ പുതിയ സ്മാര്‍ട് ഫോണ്‍ ആയ വണ്‍പ്ലസ് 6ന് മികച്ച ഓഫറുകള്‍ നല്‍കി ഐഡിയ സെല്ലുലാര്‍ രംഗത്തെത്തിയിരിക്കുകയാണ്. അതായത് ഇത്തവണ ഐഡിയ നല്‍കുന്ന ഓഫര്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ടായിരം രൂപ ക്യാഷ് ബാക്ക് എന്നതാണ്. മാത്രമല്ല,അടുത്ത 20 റീച്ചാര്‍ജില്‍ 100 രൂപ കിഴിവായാണ് ലഭിക്കുന്നത്.ഐഡിയയിലാകട്ടെ 449 രൂപയുടെ നിര്‍വന പ്ലാന്‍ ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ 399 രൂപ നല്‍കിയാല്‍ മതിയെന്നതുള്‍പ്പെടെ, ഈ പ്ലാനിലൂടെ ഓരോ മാസവും അധിക 10 ജിബി ഡേറ്റയും ലഭിക്കുന്നതുമാണ്.ഐഡിയ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 12 മാസത്തിനുള്ളില്‍ 370 ജിബി ഡാറ്റയും ഓഫര്‍ ചെയ്യുന്നുണ്ട്.കൂടാതെ ഇതോടൊപ്പം ഡിജിറ്റല്‍ ഐഡിയ കണ്ടന്റ് സര്‍വ്വീസുകളായ മൂവീസ്, മ്യൂസിക്ക്, ഗെയിംസ് എന്നിവയും ഇതിലൂടെ ലഭിക്കുന്നതാണ്.
വിപണിയിലേയ്‌ക്കെത്തുന്ന വണ്‍പ്ലസ് 6ന് 6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ 2280×1080 ന്റെ പിക്സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഫോണിന്റെ ഡിസ്പ്ലേ റേഷിയോ 19:9 ലാണ് എന്നാണ് സൂചന.AIDA64 ഹാര്‍ഡ്വെയര്‍ ഫോണില്‍ പ്രതീക്ഷിക്കാം. 20ങജ,16ങജഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 20ങജയാണ് മുന്‍ ക്യാമറ. 3450 ാഅവ ബാറ്ററിയാണ് ഫോണിന് നല്‍കുന്നത്.മാത്രമല്ല,സ്നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഫോണിന്റെ പ്രവത്തനം നടക്കുന്നത്. കൂടാതെ,ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

Idea Cellular news offers