/kalakaumudi/media/post_banners/4f88e9b7828203585e62d85d92f163613338513874fd05c3b46f83992be758ec.jpg)
മുംബൈ: ഐഡിയ ഉടന്‍ വൊഡാഫോണ്‍ ഐഡിയ ആകുകയാണ്.ഐഡിയയും വോഡഫോണും ലയിക്കുന്നതിന്റെ ഭാഗമായാണ് ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് ഇനി വോഡഫോണ്‍ ഐഡിയ എന്ന പേരിലേക്ക് മാറുന്നത്. മാത്രമല്ല,മാറ്റത്തിന് അംഗീകാരം നല്‍കുന്നതിനായി ഐഡിയ സെല്ലുലാര്‍ ബോര്‍ഡ് ജൂണ്‍ 26ന് അസാധാരണ ജനറല്‍ മീറ്റിങ്(ഇ.ജി.എം) വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.നിലവില്‍ ഇപ്പോള്‍ വൊഡാഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായി മാറുന്നതിന് റെഗുലേറ്ററി അംഗീകാരമെന്ന കടമ്പയുടെ അവസാന ഘട്ടത്തിലാണ്.കൂടാതെ 15000കോടിയോളം രൂപ കമ്പനിക്കായി സമാഹരിക്കാനുള്ള ബോര്‍ഡിന്റെ തീരുമാനവും ഇ.ജി.എമ്മിന്റെ പരിഗണന വിഷയമാവും. കടം ഇല്ലാതാക്കാനാണ് പണം ഉപയോഗപ്പെടുത്തുക. ലയന ശേഷമുള്ള കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.ഉടന്‍ പ്രതീക്ഷിക്കാം വൊഡാഫോണ്‍ ഐഡിയ മാറ്റത്തിന്.