ഇന്‍ഫോസിസ് പ്രസിഡന്റ് രവികുമാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഐടി പ്രമുഖരായ ഇന്‍ഫോസിസിന്റെ പ്രസിഡന്റ് രവികുമാര്‍ രാജിവെച്ചു. രണ്ടാം പാദ വരുമാന പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് രാജി.

author-image
Shyma Mohan
New Update
ഇന്‍ഫോസിസ് പ്രസിഡന്റ് രവികുമാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഐടി പ്രമുഖരായ ഇന്‍ഫോസിസിന്റെ പ്രസിഡന്റ് രവികുമാര്‍ രാജിവെച്ചു. രണ്ടാം പാദ വരുമാന പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് രാജി.

കമ്പനിക്ക് രവികുമാര്‍ നല്‍കിയ സേവനങ്ങള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അഭിനന്ദനം അറിയിച്ചു. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ആണവ ശാസ്ത്രജ്ഞനായി കരിയര്‍ ആരംഭിച്ച രവികുമാര്‍ 2002ല്‍ ഇന്‍ഫോസിസില്‍ ചേര്‍ന്നു. 2018ല്‍ പ്രസിഡന്റായി നിയമിതനായി.

2017ല്‍ അദ്ദേഹത്തെ ഡെപ്യൂട്ടി സിഒഒ ആയി നാമകരണം ചെയ്യുകയും കമ്പനിയുടെ സിഒഒ ആകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും നിലവിലെ യുബി പ്രവീണ്‍ റാവു വിരമിച്ചതിനുശേഷം ഇന്‍ഫോസിസ് പിന്നീട് സിഒഒ സ്ഥാനം ഒഴിവാക്കുകയായിരുന്നു.

ഇന്‍ഫോസിസിന്റെ 2021-22 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് സിഇഒ സലില്‍ പരേഖിനും മുന്‍ സിഒഒ യുബി പ്രവീണ്‍ റാവുവിനും ശേഷം കമ്പനിയുടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ സീനിയര്‍ എക്‌സിക്യൂട്ടീവാണ് രവികുമാര്‍.

Infosys President Ravi Kumar