/kalakaumudi/media/post_banners/f53372bf937cecb661196b20d51b25288da63360b2beb4a4fdce65d35c268714.jpg)
ബിസിനസ് മുന്നില്‍ കണ്ട് കൊണ്ട് ഇന്‍സ്റ്റഗ്രാമും പേയ്മേന്റ് സംവിധാനത്തിലേക്ക് മുന്നിട്ടിറങ്ങുന്നു.ഇതോടെ ഇന്‍സ്റ്റഗ്രാമിലും ഇനി മുതല്‍ പേയ്മേന്റ് സംവിധാനം വരുകയാണ്. ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഇനി മുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനപ്പുറം ബിസിനസ് കൂടി വിപൂലീകരിക്കാനാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്. ഈ തീരുമാനപ്രകാരം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോര്‍ വസ്തുക്കള്‍ ആപ്പിന് ഉള്ളില്‍ നിന്ന് തന്നെ വാങ്ങുവാന്‍ സാധിക്കുന്നതുമാണ്.മാത്രമല്ല, തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ സംവിധാനം ലഭിക്കുകയും ഉളളൂ എന്നൊരു പ്രത്യേകതയും ഇതിനുണ്ട്.
ഇതിനായി ആപ്പിന്റെ സെറ്റിംഗിലെ ഉടന്‍ വരുന്ന പേമെന്റില്‍ നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ ആഡ് ചെയ്താല്‍ മാത്രം മതി. സുരക്ഷയുടെ ഭാഗമായി ഇതിന് ഉപയോക്താവിന് പ്രത്യേക പിന്‍ നമ്പറും ഉണ്ടാക്കാവുന്നതാണ്. മാത്രമല്ല,വാട്ട്‌സ്ആപ്പില്‍ പരീക്ഷണം നടത്തുന്ന പേമെന്റ് സംവിധാനത്തിന്റെയും, മെസഞ്ചറില്‍ വരാന്‍ പോകുന്ന പേമെന്റ് സംവിധാനത്തിന്റെയും പകര്‍പ്പ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലും പരീക്ഷിക്കുന്നത്.കൂടാതെ വാട്ട്‌സ്ആപ്പിലെ പേമെന്റ് സംവിധാനം ഓഫ് ലൈനായും സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാം. എന്നാല്‍, ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ സാധ്യമാകില്ല. ഇതിന്റെ പരീക്ഷണം അമേരിക്കയിലും, ബ്രിട്ടനിലും ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.