ഇനി സ്‌കൂളില്‍ പോകേണ്ട; പകരം റോബോട്ട് പോയി പഠിക്കും!

By Hiba .07 09 2023

imran-azhar
നമുക്ക് പകരം ആരെങ്കിലും സ്‌കൂളില്‍ പോകുക! സ്‌കൂളില്‍ പോകാന്‍ ഇഷ്ടമില്ലാത്ത ഏതൊരു കുട്ടിയുടെയും ആഗ്രഹമാണിത്. എത്ര നടക്കാത്ത ആഗ്രഹം എന്നു ചിന്തിക്കുന്നുണ്ടാവും.

 

 

പക്ഷേ, ഇത് യഥാര്‍ത്ഥ്യമായിരിക്കുന്നു, ജപ്പാനില്‍. കുട്ടികളെ സ്‌കൂളില്‍ തന്നെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

 

 മൈനിച്ചി ഷിംബുന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍  പറയുന്നത്, തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ കുമാമോട്ടോയില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനിലൂടെ ഹാജര്‍ നല്‍കുന്നതിനുവേണ്ടി റോബോട്ടുകളെ ഉപയോഗിക്കാന്‍ പദ്ധതി ഇടുന്നുണ്ടെന്നാണ്. മൈക്രോഫോണുകള്‍, സ്പീക്കറുകള്‍, ക്യാമറകള്‍ എന്നിവ ഘടിപ്പിച്ച റോബോട്ടുകള്‍ കുട്ടിക്കു പകരം സ്‌കൂളിലെത്തും.

 നവംബറില്‍ ക്ലാസ് മുറികളില്‍ പദ്ധതി അവതരിപ്പിക്കാനാണ് പ്ലാന്‍. കുമാമോട്ടോ മുനിസിപ്പല്‍ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ പറയുന്നത്, ഇത് രാജ്യത്തു തന്നെ അപൂര്‍വമാണെന്നാണ്. ഇത് മൂലം കുട്ടികള്‍ക്കു അവധി എടുത്ത ശേഷം ക്ലാസ് മുറികളിലേക് വരാനുള്ള ഭയം കുറയ്ക്കുന്നുവെന്നും അവര്‍ പറയുന്നു.

 
ഒരു മീറ്റര്‍ (മൂന്നടി) ഉയരമുള്ള റോബോട്ടുകള്‍, സ്വയം സഞ്ചരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവയെ സ്‌കൂള്‍ ഗ്രൗണ്ടിനുള്ളില്‍ നീക്കാനും പരിപാടികളില്‍ പങ്കെടുക്കാനും കഴിയും.

 മറ്റു രാജ്യങ്ങളെ പോലെ തന്നെ കോവിഡ് മഹമാരിക്ക് ശേഷം സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണം ജപ്പാനിലും കൂടുതലാണ്. സ്‌കൂളില്‍ തങ്ങളെ പ്രതിനിധീകരിക്കുന്ന റോബോര്‍ട്ടുകളെ വീട്ടില്‍ ഇരുന്നു തന്നെ കുട്ടികള്‍ക്കു നിയന്ത്രിക്കാനാവും. കൂടാതെ ക്ലാസ്സില്‍ നടക്കുന്ന ചര്‍ച്ചകളിലും മറ്റു പരിപാടികളിലും വീട്ടിലിരുന്നു തന്നെ കുട്ടികള്‍ക്ക് പങ്കെടുക്കാനാവും.

 

 കുട്ടികളുടെ മാനസിക പിരിമുറുക്കം ഇതുമൂലം നിയന്ത്രിക്കാന്‍ കഴിയുമെന്ന് കരുതുന്നുതെന്ന് മുനിസിപ്പല്‍ ബോര്‍ഡ് ഒഫ് എഡ്യുക്കേഷന്‍ അധികൃതര്‍ പറയുന്നു.

 

OTHER SECTIONS