/kalakaumudi/media/post_banners/2d8a423dd967ee8406eed30ec3ae18fe09e56fbf00daabcbe39c1685a1f6bda6.jpg)
സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ദിനം പ്രതി പുത്തന്‍ മാറ്റങ്ങളാണ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും വിവാദമായ മാറ്റം വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് നല്‍കി വന്നിരുന്ന ബ്ലു ടിക്കിന് പണം ഈടാക്കുന്നതായിരുന്നു. ബ്ലൂ ടിക്കിനായി എട്ടു ഡോളര്‍ അടയ്‌ക്കേണ്ടി വരുന്നത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും അടക്കമുള്ളവരുടെ ഒറിജിനല്‍ പ്രൊഫൈലുകള്‍ക്ക് നല്‍കിവന്നിരുന്ന വെരിഫിക്കേഷന്‍ ബ്ലൂ ടിക് പണം മുടക്കിയാല്‍ എല്ലാവര്‍ക്കും ലഭിക്കുമെന്ന അവസ്ഥ വന്നതോടെ ഇപ്പോള്‍ വ്യാജന്മാരുടെ വിളയാട്ടമാണ്. ഈ പുതിയ പരിഷ്‌കാരം കാരണം യേശു ക്രിസ്തുവിന് പോലും വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ഉള്ള അവസ്ഥയാണ്. വെരിഫൈഡ് ബാഡ്ജായ ബ്ലൂ ടിക്കുമായി ജീസസ് ക്രൈസ്റ്റ് എന്ന പ്രൊഫൈല്‍ ട്വീറ്റുകള്‍ ഉപയോക്താക്കളെ അമ്പരപ്പിലാക്കി. എന്തായാലും ജീസസ് ക്രൈസ്റ്റിന്റെ പ്രൊഫൈലിന് ഏഴുലക്ഷത്തിലേറെ പിന്തുടര്‍ച്ചക്കാരുമുണ്ട്. ജീസസ് ക്രൈസ്റ്റിന്റെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് വരുന്ന ട്വീറ്റുകള്‍ക്ക് ആയിരക്കണക്കിനാളുകള്‍ മറുപടികളുമായി എത്തുന്നത്.
അതേസമയം, സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്ററിന്റെ പേയ്ഡ് വേരിഫിക്കേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചു. എട്ട് ഡോളര്‍ അഥവാ 646.03 രൂപയ്ക്കാണ് മറ്റ് രാജ്യങ്ങളില്‍ പണം നല്‍കേണ്ടത് എങ്കില്‍ ഇന്ത്യയില്‍ 719 രൂപ നല്‍കണം. അതായത് ഏകദേശം 8.9 ഡോളറിന് തുല്യമാണിത്.