/kalakaumudi/media/post_banners/6067d7417588fef580da34e97d4c4e39e2ef2bd2306174c451bea3b6fe1ff9a5.jpg)
നമ്മളെ 4ജി ഉപയോഗിക്കുവാനും, ഇപ്പോള്‍ ഇതാ 4ജിയില്‍ നിന്ന് 5ജി ലേക്ക് എത്തിക്കുവാനും ജിയോ തന്നെ മുന്നിട്ടിറങ്ങുകയാണ്. ഈ വര്‍ഷം തന്നെ അതിന്റെ ട്രയല്‍ ഉണ്ടാകും എന്നാണ് സൂചനകള്‍.എന്നാല്‍ 5ജിയിലേക്കുളള എയര്‍ടെല്ലിന്റെ ട്രയല്‍ അവര്‍ നടത്തിക്കഴിഞ്ഞു.ആദ്യം മുതല്‍ ലിമിറ്റഡ് ഡാറ്റയില്‍ നിന്നും അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കുവാന്‍ നമ്മളെ പഠിപ്പിച്ചതും ജിയോ തന്നെയാണ്.ജിയോ വന്നതിനു ശേഷമാണ് 4ജി അണ്‍ലിമിറ്റഡ് മറ്റു ടെലികോം കമ്പനികളും ഇത് നല്‍കി തുടങ്ങിയത് .2020 ല്‍ ഈ പുതിയ സാങ്കേതിക ടെക്‌നോളജി പുറത്തിറക്കാനാണ് ഒരുങ്ങുന്നത് .ഇപ്പോള്‍ ടെലികോം മേഖലയില്‍ ഒരു കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത് .നിലവില്‍ 4ജിയില്‍ മികച്ച സ്പീഡ് കാഴ്ചവെക്കുന്നത് ജിയോയാണ് .എന്നാല്‍ ഈ വര്‍ഷം തന്നെ ഇതിന്റെ പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .
എന്നാല്‍ ഇവിടെ ഇന്ത്യയില്‍ ആദ്യമായി എയര്‍ടെല്‍ 5ജി എത്തുകയാണ് ഹുവാവെ മോഡലുകള്‍ക്ക് ഒപ്പം.4ജി ഉപയോഗിച്ച് മടുത്തവര്‍ക്കായാണ് പുതിയ 5ജി ടെക്‌നോളോജിയുമായി എയര്‍ടെല്‍ എത്തുന്നത്. മാത്രവുമല്ല ചൈനീസ് നിര്‍മ്മിതമായ ഹുവാവെയുടെ മോഡലുകള്‍ക്ക് ഒപ്പം ചേര്‍ന്നാണ് എയര്‍ടെല്‍ പുതിയ 5ജി ടെക്‌നോളജി പുറത്തിറക്കുന്നത് .
നിലവില്‍ ലഭിക്കുന്ന 4ജി നെറ്റ്വര്‍ക്കിനെക്കാളും 100 മടങ്ങു സ്പീഡില്‍ ആണ് എയര്‍ടെലിന്റെ 5ജി പ്രവര്‍ത്തിക്കുക എന്ന് എയര്‍ടെലിന്റെ ഡയറക്ടര്‍ അബേ അറിയിച്ചു .എന്നാല്‍ ഹുവാവെയാകട്ടെ 3 പിന്‍ ക്യാമറകളുമായി പുതിയ എല്‍റ്റിഇ സപ്പോര്‍ട്ടോടുകൂടി സ്മാര്‍ട്ട് ഫോണുകള്‍ ഈ വര്‍ഷം പുറത്തിറക്കുന്നുണ്ട് .5ജി ടെക്‌നോളജി മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് ഹുവാവെ ഈ പുതിയ മോഡലുകള്‍ പുറത്തിറക്കുന്നത് തന്നെ.1 ലക്ഷം രൂപവരെയുള്ള മോഡലുകളാണിത് .