4ജി ലഭ്യത ആഗോള തലത്തില്‍ ഇന്ത്യ 15ാം സ്ഥാനത്ത്

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് കവറേജ് മാപ്പിംഗ് കമ്പനിയായ ഓപ്പണ്‍ സിഗ്‌നല്‍ ആണ് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 4ജി ലഭ്യതയില്‍ ആഗോള തലത്തില്‍ ഇന്ത്യക്ക് 15ാം സ്ഥാനം

author-image
S R Krishnan
New Update
4ജി ലഭ്യത ആഗോള തലത്തില്‍ ഇന്ത്യ 15ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് കവറേജ് മാപ്പിംഗ് കമ്പനിയായ ഓപ്പണ്‍ സിഗ്‌നല്‍ ആണ് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 4ജി ലഭ്യതയില്‍ ആഗോള തലത്തില്‍ ഇന്ത്യക്ക് 15ാം സ്ഥാനം. സര്‍വീസ് ആരംഭിച്ച് ആദ്യ ആറു മാസത്തിനുള്ളില്‍ തന്നെ 100 മില്യണ്‍ വരിക്കാരെ നേടിയ ജിയോ തരംഗമാണ് സര്‍വെയില്‍ മികച്ച സ്ഥാനം സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. എന്നാല്‍ ഇന്ത്യയിലെ ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത 5.1 എംബിപിഎസ് ആണെന്നാണ് വിലയിരുത്തല്‍ അതിനാല്‍ തന്നെ 4ജി ഡൗണ്‍ലോഡ് വേഗത പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം വളരെ പുറകിലാണെന്നാണ് സര്‍വേ വിലയിരുത്തുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് നടപ്പു വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് 81.6 ശതമാനം 4ജി ലഭ്യത ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍. ആറ് മാസത്തിനുളളില്‍ ഒരു സെക്കന്‍ഡില്‍ ഒരു എംബിപിഎസില്‍ അധികം വേഗതയില്‍ കുറവ് വന്നിട്ടുണ്ടെന്നും സര്‍വേ സൂചിപ്പിക്കുന്നു.

Jio Reliance Open Signal Survey 4G Download 5G 2G 2G Mobile Coverage Variability Internet