/kalakaumudi/media/post_banners/69938d9a744eda0f6baeb7fb3a6a73e4707c0307455a9cd421561ae2d6a2bcaf.jpg)
സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിലെ കൂട്ടപിരിച്ചുവിടലുകള്‍ തുടരുന്നു. മുന്‍കൂര്‍ അറിയിപ്പില്ലാതെ 4000 കരാര്‍ ജീവനക്കാരെ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ നിന്ന് പുറത്താക്കി.
കഴിഞ്ഞയാഴ്ച 3700 ജീവനക്കാരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും വിശദാംശങ്ങള്‍ ട്വിറ്റര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
രണ്ടാം ഘട്ട പിരിച്ചുവിടല്‍ 5500 പേരില്‍ 4400 പേരെ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ ഇമെയിലിലേക്കും ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളിലേക്കും പ്രവേശനം നഷ്ടപ്പെട്ടപ്പോഴാണ് തങ്ങള്‍ പിരിച്ചുവിടപ്പെട്ടതായി അറിഞ്ഞതെന്ന് ജീവനക്കാര്‍ പറയുന്നു.
റിയല്‍ എസ്‌റ്റേറ്റ്, മാര്‍ക്കറ്റിംഗ്, എഞ്ചിനീയറിംഗ്, ഉള്ളടക്ക മോഡറേഷന്‍, മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് അടിസ്ഥാനമായതും ആഗോളവുമായ ജീവനക്കാരെയാണ് ഏറ്റവും പുതിയ പിരിച്ചുവിടലുകള്‍ ബാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.