/kalakaumudi/media/post_banners/bde91242021a0873ae42bad8eb51f9f15be8ddb3790ff2574a84b61c0297ffac.jpg)
ആപ്ലിക്കേഷനുകള്‍ക്ക് ലോക്കുമായി ഒനാവോ രംഗത്ത്. ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെക്യൂരിറ്റി ആപ്ലിക്കേഷന്‍ നിര്‍മ്മാണ കമ്പനി ഒനാവോ 2013 ല്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഒനാവോ മറ്റ് ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാനുള്ള ഒരു പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.ഈ ആപ്ലിക്കേഷനിലൂടെ പിന്‍ കോഡ്, പാറ്റേണ്‍, ഫിങ്കര്‍പ്രിന്റ് എന്നിവ ഉപയോഗിച്ച് സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. 'ബോള്‍ട്ട് ആപ്പ് ലോക്ക് എന്നാണ്്' ഒനാവോയുടെ ഈ പുതിയ ആപ്പിന്റെ പേര്.
നിലവില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പ് ലോക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ലഭ്യമാണെങ്കിലും ഇപ്പോള്‍ ബോള്‍ട്ട് ആപ്പ് ലോക്കും ഇടം നേടിയിരിക്കുകയാണ്.ഫെയ്‌സ്ബുക്കിന്റെ പിന്തുണയോടെ ഒനാവോ കൂടുതല്‍ പുതുമയോടെയാണ് ഒനാവോ ഈ ആപ്ലിക്കേഷന്‍ രംഗത്തിറക്കുന്നത്. കൂടാതെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നുണ്ട്. ഇതിനുപുറമെ ഫെയ്‌സ്ബുക്കിന്റെ സമൂഹ മാധ്യമ ശൃംഖലകളില്‍ നിന്നും ഉപയോക്താക്കളുടെ ശ്രദ്ധതിരിക്കുന്ന പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ഫെയ്‌സ്ബുക്ക് തീരുമാനിച്ചിട്ടുണ്ട്.