/kalakaumudi/media/post_banners/9235adf700037ad4503f82fefe1e99b32980fcd67c6dce89fecb306bdcf23384.jpg)
മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ Z3 പ്ലേ വിപണിയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.ഡ്യുവല്‍ ക്യാമറ സെറ്റപ്പിലാണ് 'മോട്ടോ ദ3 പ്ലേ' വിപണിയിലേയ്‌ക്കെത്താന്‍ ഒരുങ്ങിയിരിക്കുന്നത്.മാത്രമല്ല,ഡ്യുവല്‍ ക്യാമറ സെറ്റപ്പിലാണ് ഈ പുതിയ മോഡല്‍ ഫോണ്‍ ഒരുക്കിയിരിക്കുന്നത്.കൂടാതെ 12എംപി പ്രൈമറി ക്യാമറയും 8എംപി സെക്കന്‍ഡറി ക്യാമറയുമാണ്. സെല്‍ഫി ക്യാമറ 5എംപിയാണ്. 3000എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി ശേഷി.എന്നാല്‍ ഇവിടെ ഈ പുത്തന്‍ 18:9 എന്ന അനുപാദത്തില്‍ എത്തുന്ന ഫോണ്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 636 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല,4ജിബി/ 6ജിബി റാമും 32ജിബി/ 64ജിബി സ്റ്റോറേജും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സെല്‍ഫി ക്യാമറ, എല്‍ഇഡി ഫ്ളാഷ്, ഇയര്‍പീസ് എന്നിവയും ഉള്‍പ്പെടുന്നു. ക്യാമറയില്‍ എല്‍ഇഡി ഫ്ളാഷോടു കൂടിയ രണ്ടു സെന്‍സറുകളാണ് പ്രവര്‍ത്തിക്കുന്നത്.