/kalakaumudi/media/post_banners/fe13bd176b5a4edb1836e2a0553d0731fa2211414104b68804931af4c2775dc8.jpg)
ദാവോദ്: തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും തിരുത്തി ശക്തമായി തിരിച്ചുവരുമെന്നും ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍. ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബൈജു രവീന്ദ്രന്‍.
ഞങ്ങള്‍ക്ക് ആറുമാസം സമയം നല്‍കൂ. ബൈജൂസ് ശക്തമായ തിരിച്ചുവരവ് നടത്തും. ബൈജൂസിനെ സംബന്ധിച്ച് കഴിഞ്ഞ ആറ് മാസം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും അക്കൗണ്ടിംഗ് നിയന്ത്രണങ്ങളെയും വില്‍പ്പന തന്ത്രങ്ങളെയും കുറിച്ച് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നിട്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബൈജൂസിന്റെ അടുത്ത ആറ് വര്‍ഷം മികച്ചതായിരിക്കുമെന്ന് ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി. അടുത്ത പാദത്തില്‍ ബൈജൂസ് ലാഭകരമാകുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഏകീകൃത തലത്തില്‍ ലാഭം കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഏറ്റവും മോശമായ സമയം അവസാനിച്ചു എന്നും ഇനി നേട്ടങ്ങളുടെ പാതയിലേക്ക് കമ്പനിയെ നയിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.