മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; ഇത്തവണ എസ്എല്‍എസ് റോക്കറ്റ്

അഞ്ച് പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാന്‍ സ്‌പേസ് ലോഞ്ച് വെഹിക്കിള്‍ അഥവാ എസ്എല്‍എസ്.

author-image
Shyma Mohan
New Update
മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; ഇത്തവണ എസ്എല്‍എസ് റോക്കറ്റ്

1969ല്‍ നീല്‍ ആംസ്‌ട്രോംഗിനെയും ബസ്സ് ആല്‍ഡ്രിനെയും മൈക്കല്‍ കോളിന്‍സിനെയും ചന്ദ്രനില്‍ എത്തിച്ചത് സാറ്റേണ്‍ V റോക്കറ്റായിരുന്നു എങ്കില്‍ അഞ്ച് പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാന്‍ സ്‌പേസ് ലോഞ്ച് വെഹിക്കിള്‍ അഥവാ എസ്എല്‍എസ്. 2.30 ലക്ഷം കോടി ചെലവിട്ട് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാള്‍ ഉയരത്തില്‍ നിര്‍മ്മിച്ച എസ്എല്‍എസ് റോക്കറ്റാണ് വീണ്ടും മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.

അതേസമയം സവിശേഷതകളുടെ കാര്യത്തില്‍ സാറ്റേണ്‍ V റോക്കറ്റ് എസ്എല്‍എസിന് ഒട്ടും പിന്നിലല്ല. എസ്എല്‍എസിന്റെ ഉയരം 98 മീറ്ററും സാറ്റേണ്‍ Vയുടേത് 110 മീറ്ററുമാണ്. ഭാരത്തിന്റെ കാര്യത്തിലും സാറ്റേണ്‍ V ആണ് മുന്നില്‍ 28 ലക്ഷം കിലോയാണ് സാറ്റേണ്‍ Vയുടെ ഭാര്യം. എസ്എല്‍എസിന് 25 ലക്ഷം ഭാരമാണുള്ളത്.

ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ എസ്എല്‍എസിനാണ് മുന്‍തൂക്കം. എസ്എല്‍എസിന്റെ നാല് ആര്‍എസ് 25 എന്‍ജിനുകള്‍ ചേര്‍ന്ന് 39.1 മെഗാന്യൂട്ടണ്‍സ് ത്രസ്റ്റാണ് ഉല്‍പ്പാദിക്കുന്നതെങ്കില്‍ സാറ്റേണ്‍ V 34.5 മെഗാ ന്യൂട്ടണ്‍സ് മാത്രമാണ്. വേഗതയുടെ കാര്യമെടുത്താല്‍ മണിക്കൂറില്‍ 39,500 കിലോമീറ്ററാണ് എസ്എല്‍എസിന്റെ പരമാവധി വേഗതയെങ്കില്‍ സാറ്റേണ്‍ Vയുടേത് മണിക്കൂറില്‍ 28000 കിലോമീറ്ററാണ്. 23 ബില്യണ്‍ ഡോളറാണ് എസ്എല്‍എസിനായി നാസ ചെലവിട്ടതെങ്കില്‍ 1960കളില്‍ 6.4 ബില്യണ്‍ ഡോളറായിരുന്നു സാറ്റേണ്‍ Vയുടെ ചെലവ്. പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ ഇത് 51.8 ബില്യണ്‍ ഡോളറായി ഉയരും.

എസ്എല്‍എസ് റോക്കറ്റിന് 95 മെട്രിക് ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ടെങ്കില്‍ സാറ്റേണ്‍ Vക്ക് 118 മെട്രിക് ടണ്‍ വഹിക്കാനാകും. ചന്ദ്രനെ ഭ്രമണം ചെയ്യുമ്പോള്‍ വഹിക്കാവുന്ന പരാമവധി ഭാരം എസ്എല്‍എസിന് 27 ടണ്ണാണെങ്കില്‍ സാറ്റേണ്‍ Vക്ക് 41 ടണ്ണാണ്.

ഫ്‌ളോറിഡയിലെ വിക്ഷേപണ തറയിലേക്ക് ഓഗസ്റ്റ് 18ന് എസ്എല്‍എസ് റോക്കറ്റിനെ എത്തിക്കാനാണ് നാസയുടെ തീരുമാനം. 29നാണ് ഏവരും കാത്തിരിക്കുന്ന എസ്എല്‍എസിന്റെ ഓറിയോണ്‍ പേടകവും വഹിച്ചുകൊണ്ടുള്ള വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ മനുഷ്യര്‍ക്ക് പകരം സമാന ഭാരമുള്ള ഡമ്മികളായിരിക്കും ഉണ്ടാകുക.

ചന്ദ്രനെയും ചുറ്റി വരുന്ന മനുഷ്യരെയും വഹിച്ചുള്ള രണ്ടാം ആര്‍ട്ടിമിസ് ദൗത്യത്തിനും ശേഷം 2025ലാണ് മൂന്നാം ആര്‍ട്ടിമിസ് ദൗത്യം നടക്കു. ആര്‍ട്ടിമിസ് മൂന്നാം ദൗത്യത്തില്‍ ഒരു വനിത ഉള്‍പ്പെടെ രണ്ടുപേര്‍ ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രത്യാശ. ഇവര്‍ ഒരാഴ്ച ചന്ദ്രനില്‍ ചെലവിടും.

nasa SLS Rocket