ഇന്‍സ്റ്റാഗ്രാം സ്തംഭിച്ചു: അക്കൗണ്ടുകള്‍ തുറക്കാനാകുന്നില്ല

By Shyma Mohan.31 10 2022

imran-azhar

 ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാം സ്തംഭിച്ചു. അക്കൗണ്ടുകള്‍ തുറക്കാനാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നതായി ഇന്‍സ്റ്റാഗ്രാം തന്നെയാണ് അറിയിച്ചത്.

 

അക്കൗണ്ട് സസ്‌പെന്‍ഡഡ് എന്ന മെസേജാണ് ഉപഭോക്താക്കള്‍ക്ക് കാണിക്കുന്നത്. തടസ്സം എന്താണെന്ന് പരിശോധിക്കുകയാണെന്നും സാങ്കേതിക തടസ്സം നേരിട്ടതില്‍ ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിക്കുന്നതായും ഇന്‍സ്റ്റാഗ്രാം ട്വീറ്റ് ചെയ്തു.

 

കഴിഞ്ഞയാഴ്ച വാട്‌സ്ആപ്പ് സേവനങ്ങള്‍ സ്തംഭിച്ചിരുന്നു. രണ്ട് മണിക്കൂര്‍ നേരം പിന്നിട്ട ശേഷമാണ് വീണ്ടും സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്. വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഇന്ത്യയിലെ ഐടി മന്ത്രാലയം വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

OTHER SECTIONS