/kalakaumudi/media/post_banners/d69c501fd161b8167f70620374af000207cf50d1eddc53f28b66b8f8ac796c52.jpg)
ഫേസ്ബുക്കില്‍ ഫോളോവേഴ്‌സിന്റെ എണ്ണം വന്‍തോതില്‍ കുറയുന്നതായി പരാതി. ഒരുപാട് ഫോളോവേഴ്‌സുള്ള പല അക്കൗണ്ട് ഉടമകളുടെയും ഫോളോവേഴ്‌സിന്റെ എണ്ണം ദശലക്ഷത്തില്‍ നിന്ന് പതിനായിരത്തിനടുത്തായി പൊടുന്നനെ കുറഞ്ഞു.
പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ ഉള്‍പ്പെടെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ഒരു സുനാമി സൃഷ്ടിച്ചെന്നും തന്റെ 9 ലക്ഷം ഫോളോവേഴ്‌സിനെ തുടച്ചുനീക്കി 9000 പേര്‍ മാത്രമാണ് തീരത്ത് അവശേഷിപ്പിച്ചിരിക്കുന്നതെന്നും തസ്ലീമ നസ്‌റിന്‍ കുറിച്ചു.
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫോളോവേഴ്‌സും 119 മില്യണില്‍ നിന്നും 9993 ആയി കുറഞ്ഞു. സാങ്കേതിക തകരാര്‍ മൂലമാണ് ഇതിന് കാരണമെന്നാണ് സൂചന.
അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അസൗകര്യം സൃഷ്ടിച്ചതില്‍ ക്ഷമ ചോദിക്കുന്നതായും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.