വിന്‍ഡോസ് 10 ന്റെ ഒഎസ് പിന്തുണ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള പിന്തുണ പിന്‍വലിക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.

author-image
Web Desk
New Update
വിന്‍ഡോസ് 10 ന്റെ ഒഎസ് പിന്തുണ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള പിന്തുണ പിന്‍വലിക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. പിന്തുണ അവസാനിപ്പിച്ചാല്‍ 24 കോടി പേഴ്സണല്‍ കംപ്യൂട്ടറുകള്‍ക്ക് കമ്പനിയുടെ സാങ്കേതിക പിന്തുണ നഷ്ടമാവും. ഇത് വന്‍തോതില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നതിന് ഇടയാക്കുമെന്നാണ് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍.

ഏകദേശം 48 കോടി കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് മാലിന്യം സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഎസ് പിന്തുണ അവസാനിച്ചാലും വര്‍ഷങ്ങളോളം പല പിസികളും ഉപയോഗിക്കാനാവും.എങ്കിലും സുരക്ഷാ അപ്ഡേറ്റുകളില്ലാത്തതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്ന് കനാലിസ് പറയുന്നു. വിന്‍ഡോസ് 10 ന് ഉള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനത്തിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ചുള്ള ആശങ്കയോട് മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല.

2028 ഒക്ടോബര്‍ വരെ വിന്‍ഡോസ് 10 ഉപകരണങ്ങള്‍ക്ക് സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതിന് വാര്‍ഷിക നിരക്ക് ഇടാക്കും. നിരക്ക് എത്രയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ പിസികളിലേക്ക് കൊണ്ടുവരും വിധമായിരിക്കും വരാനിരിക്കുന്ന ഒഎസ് വികസിപ്പിക്കുക. മന്ദഗതിയിലുള്ള പിസി വിപണിയെ പുത്തന്‍ സാങ്കേതിക വിദ്യ ഉയര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Microsoft newsupdate lastest news technews windows 10