/kalakaumudi/media/post_banners/24986ed1ce2581dd1012ca0ff7752fde599e38078fb9e651a4be4530ced869dd.jpg)
മൈക്രോസോഫ്റ്റ് പ്രമുഖ കോഡിംഗ് കമ്പനിയായ ജിറ്റ്ഹബിനെ ഏറ്റെടുക്കുകയാണ്.മൈക്രോസോഫ്റ്റ് മേധാവി സത്യ നടേല്ലയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഈ ഏറ്റെടുക്കല്‍ നടപടി.മാത്രമല്ല, പ്രമുഖ പ്രൊഫഷണല്‍ വെബ്സൈറ്റ് ലിങ്കിഡ് ഇന്‍ ഏറ്റെടുത്ത ശേഷം മൈക്രോസോഫ്റ്റിന്റെ ഏറ്റവും ശ്രദ്ധേയമായ ഏറ്റെടുക്കലാണ് ഇത്. കോഡിംഗ് ചെയ്യുന്നവരുടെ പ്രധാന ടൂള്‍ ആണ് ജിറ്റ്ഹബ് എന്നത്.കൂടാതെ,ജിറ്റ്ഹബിന്റെ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.ജിറ്റ്ഹബിന്റെ 2015 ലെ മൂല്യം എന്നുപറയുന്നത് 2 ബില്ല്യണ്‍ ഡോളര്‍ ആണ്. അതുകൊണ്ട് തന്നെ ഇതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍ കരാറായിരിക്കും നടക്കുക എന്നാണ് നിലവില്‍ അറിയുവാന്‍ കഴിഞ്ഞിരിക്കുന്ന വിവരം.