/kalakaumudi/media/post_banners/91482f057c07d60e0d8c9a77e7798cfc0853d06f78dab987fcb93b0e00859196.jpg)
മോട്ടോറോള 5,999 രൂപയ്ക്ക് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കി. മോട്ടോ സി എന്നു പേരുള്ള സ്മാര്‍ട്ട് ഫോണ്‍ പേള്‍വൈറ്റ്, സ്റ്റാറി ബഌക്ക് നിറങ്ങളില്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് 7.0 നൌഗട്ട് സോഫ്റ്റ്‌വെയര്‍, 12.5 സെമി ഡിസ്പ്‌ളേ, 1 ജി ബി മെമ്മറി റാം, ഓട്ടോഫോക്കസ് 5 എംപി പിന്‍ക്യാമറ, 2 എംപി സെല്‍ഫി മുന്‍ക്യാമറ, 2350 എംഎഎച്ച് ബാറ്ററി, ഇരട്ട മൈക്രോ സിം എന്നിവയാണ് മോട്ടോ സി യുടെ പ്രത്യേകതകള്‍. ബാറ്ററി ലൈഫ്, പെര്‍ഫോമന്‍സ്, അതിവേഗം ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഏറ്റവും മിതമായ വിലയ്ക്ക് ലഭ്യമാക്കുകയാണ് മോട്ടോറോളയുടെ ലക്ഷ്യം.