/kalakaumudi/media/post_banners/d2a499c16f7fd3c9c428cf51e5713917cd25260da75c81e663d991e7f97b9966.jpg)
ക്ഷുദ്രഗ്രഹങ്ങളെ തകര്‍ക്കാനൊരുങ്ങി നാസ. ഭൂമിയെ രക്ഷിക്കുന്നതിനായി അപകടകാരികളായ ബഹിരാകാശ പാറകളെ അകറ്റുന്നതിനും അവ തകര്‍ക്കുന്നതിനുമായാണ് ഒരു ഭീമന്‍ ആണവ ബഹിരാകാശ വാഹനം നിര്‍മ്മിക്കുവാന്‍്നാസ പദ്ധതിയിട്ടിരിക്കുന്നത്. ഈ ബഹിരാകാശ വാഹനത്തിന് പേരിട്ടിരിക്കുന്നത് ഹാമര്‍ എന്നാണ്്. എട്ട് ടണ്‍ ഭാരമുള്ള ഇതിന് ഭൂമിയിലേക്ക് ഇടിച്ചിറങ്ങാന്‍ സാധ്യതയുള്ള ഭീമന്‍ ബഹിരാകാശ പാറകളെ വഴിതിരിച്ചു വിടാന്‍ സാധിക്കുന്നതുമാണ്.