നെറ്റ്ഫ്ലിക്‌സില്‍ ഇനി കളി വേണ്ടാ; ഉപയോക്താക്കള്‍ക്ക് തിരിച്ചടി

ഈ മാര്‍ക്കറ്റുകളില്‍ നെറ്റ്ഫ്ലിക്‌സ് അക്കൗണ്ട് പങ്കിടാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ നിന്ന് 3 ഡോളര്‍ ഈടാക്കുന്നുണ്ട്. ഇന്ത്യയില്‍ ഈ സേവനത്തിന് എത്ര തുക ഈടാക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

author-image
parvathyanoop
New Update
നെറ്റ്ഫ്ലിക്‌സില്‍ ഇനി കളി വേണ്ടാ; ഉപയോക്താക്കള്‍ക്ക് തിരിച്ചടി

നെറ്റ്ഫ്ലിക്‌സ് അടുത്ത വര്‍ഷം മുതല്‍ പാസ്വേര്‍ഡ് പങ്കിടുന്നത് നിര്‍ത്തലാക്കുന്നു.ഇത് ഉടന്‍ തന്നെ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് അനുസരിച്ച് 2023 തുടക്കം മുതല്‍ നെറ്റ്ഫ്ലിക്‌സ് ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് പാസ്വേഡുകള്‍ സുഹൃത്തുക്കളുമായി പങ്കിടാന്‍ കഴിയില്ല.

നെറ്റ്ഫ്ലിക്‌സ് സബ്‌സ്‌ക്രിപ്ഷനുകള്‍ ആരംഭിച്ചതു മുതല്‍ പാസ്വേഡ് പങ്കിടല്‍ വലിയൊരു പ്രശ്‌നമാണ്. വരിക്കാരെ ഇത് വലിയ തോതില്‍ നഷ്ടപ്പെടുന്നതുവരെ കമ്പനി ഈ പ്രശ്‌നം ഗൗരവതരമാക്കിയില്ല.

ഈ വര്‍ഷം ആദ്യം നെറ്റ്ഫ്ലിക്‌സിന്റെ വരുമാനം കുറയുകയും 10 വര്‍ഷത്തിനിടെ ആദ്യമായി പ്ലാറ്റ്‌ഫോമിന് വന്‍ തോതില്‍ വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തു.

ഇതിന് പിന്നാലെ വളരെക്കാലമായി തുടരുന്ന പാസ്വേഡ് പങ്കിടല്‍ ഉടന്‍ തന്നെ അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്‌സ് സിഇഒ സിഇഒ റീഡ് ഹേസ്റ്റിങ്സ് പറഞ്ഞു. വീടിന് പുറത്തുള്ള ആരുമായും പാസ്വേഡുകള്‍ പങ്കിടാനുള്ള ഓപ്ഷന്‍ നെറ്റ്ഫ്ലിക്‌സ് ഉടന്‍ പ്രവര്‍ത്തന രഹിതമാക്കും.

സൗജന്യ പാസ്വേഡ് പങ്കിടല്‍ തടയുക എന്ന ഉദ്ദേശത്തില്‍ നെറ്റ്ഫ്ലിക്‌സ് ഓരോന്നിനും നിരക്ക് ഈടാക്കിയേക്കാം. നിങ്ങളുടെ വീടിന് പുറത്തുള്ള ആരുമായും നിങ്ങളുടെ നെറ്റ്ഫ്ലിക്‌സ് പാസ്വേഡ് പങ്കിട്ടാല്‍ ആ വ്യക്തി പ്രൊഫൈല്‍ ഉപയോഗിക്കുന്നതിന് പുതുതായി ഫീസ് നല്‍കേണ്ടിവരും.

ഇതോടെ ഇനിയാര്‍ക്കും പണം കൊടുക്കാതെ നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കാന്‍ കഴിയില്ലഎന്ന സ്ഥിതി വരും.ഇന്ത്യയില്‍, നെറ്റ്ഫ്ലിക്‌സിന് നാല് പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. മൊബൈല്‍-ഓണ്‍ലി പ്ലാന്‍, ബേസിക് പ്ലാന്‍, സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍, പ്രീമിയം പ്ലാന്‍. മൊബൈല്‍-ഓണ്‍ലി പ്ലാനിന് 149 രൂപ വിലയുണ്ട്.

അതേസമയം ബേസിക്, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പ്ലാനുകള്‍ക്ക് യഥാക്രമം 199 രൂപ, 499 രൂപ, 649 രൂപ എന്നിങ്ങനെയാണ് വില.കോസ്റ്റാറിക്ക, ചിലി, പെറു എന്നിവയുള്‍പ്പെടെ ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്‌സ് പുതിയ പാസ്വേഡ് പങ്കിടല്‍ ഓപ്ഷന്‍ പരീക്ഷിക്കുന്നുണ്ട്.

ഈ മാര്‍ക്കറ്റുകളില്‍ നെറ്റ്ഫ്ലിക്‌സ് അക്കൗണ്ട് പങ്കിടാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ നിന്ന് 3 ഡോളര്‍ ഈടാക്കുന്നുണ്ട്. ഇന്ത്യയില്‍ ഈ സേവനത്തിന് എത്ര തുക ഈടാക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

netflix