ബാഡ് റാബിറ്റ്; റാന്‍സംവെയര്‍ സൈബര്‍ ആക്രമണം വീണ്ടും

വാനാക്രൈക്ക് ശേഷം ലോകത്തെ സൈബര്‍ സുരക്ഷയില്‍ ആശങ്ക പടര്‍ത്തി വിവിധയിടങ്ങളില്‍ വീണ്ടും റാന്‍സംവെയര്‍ സൈബര്‍ ആക്രമണം. റഷ്യ, യുക്രേന്‍, തുര്‍ക്കി, ജപ്പാന്‍ എന്നി

author-image
Anju N P
New Update
ബാഡ് റാബിറ്റ്;  റാന്‍സംവെയര്‍ സൈബര്‍ ആക്രമണം വീണ്ടും

വാനാക്രൈക്ക് ശേഷം ലോകത്തെ സൈബര്‍ സുരക്ഷയില്‍ ആശങ്ക പടര്‍ത്തി വിവിധയിടങ്ങളില്‍ വീണ്ടും റാന്‍സംവെയര്‍ സൈബര്‍ ആക്രമണം. റഷ്യ, യുക്രേന്‍, തുര്‍ക്കി, ജപ്പാന്‍ എന്നിവിടങ്ങളില്‍ 'Bad Rabbit' എന്ന സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതായി Kaspersky Lab വ്യക്തമാക്കി. ഈ വര്‍ഷത്തെ മൂന്നാമത്തെ സൈബര്‍ ആക്രമണമാണ് 'Bad Rabbit'.

വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയത് ഫയലുകളല്‍ തട്ടിയെടുക്കുക, ശേഷം അവ തിരികെ നല്‍കണമെങ്കില്‍ വന്‍ തുക ആവശ്യപ്പെടുക. ഇതിനെയാണ് റാന്‍സംവെയര്‍ ആക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഈ വര്‍ഷം ഇത്തരത്തില്‍ നടക്കുന്ന മൂന്നാമത്തെ സൈബര്‍ ആക്രമണമാണ് 'Bad Rabbit'. റഷ്യയുടെ സുപ്രധന വെബ്‌സൈറ്റുകളെയാണ് ഇക്കുറിയും വൈറസ് ആക്രമിച്ചത്. ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സി, ഫൊന്റാകാ എന്നീ വാര്‍ത്താ മാധ്യമസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

യുക്രേനിലെ ഒഡെസ്സ അന്താരാഷ്ട്ര വിമാനത്താവളം, തലസ്ഥാന നഗരമായ കെയ്‌വിലെ ഭൂഗര്‍ഭ റെയില്‍ പാത എന്നിവയുടെ പ്രവര്‍ത്തനം താറുമാറായതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളിലെ സുരക്ഷാ പഴുതുള്ള മറ്റു വെബ്‌സൈറ്റുകളിലേക്ക് വൈറസ് പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. Adobe Flash installer ഡൌണ്‍ലോഡ് ചെയ്യുന്നത് വഴിയാണ് വൈറസ് പടരുന്നതെന്നാണ് സൂചന. അന്താരാഷ്ട്രതലത്തില്‍ സൈബര്‍സുരക്ഷ രംഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന റഷ്യയിലെ Kaspersky Lab ആക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പുറമേ, തുര്‍ക്കി, ജര്‍മനി എന്നീ രാജ്യങ്ങളും ആക്രമണമുണ്ടായതായി Kasperskyയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടുതല്‍ രാജ്യങ്ങളിലും ആക്രമണം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സൈബര്‍ വിദഗ്ധര്‍ വിലയിരുത്തുന്നു.

280 ഡോളര്‍ ആവശ്യപ്പെട്ടിട്ടുള്ള സന്ദേശങ്ങളാണ് ആക്രമിക്കപ്പെട്ട വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ബിറ്റ്‌കോയിന്‍ രൂപത്തിലാണ് പണം ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അക്രമി സംഘത്തെ തിരിച്ചറിയുക പ്രയാസമാണ്. ഈ വര്‍ഷം നേരത്തെയുണ്ടായ വാനാക്രൈ, എക്‌സ്‌പെറ്റര്‍ ആക്രമണങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്.

cyber_ransomware